അക്ഷയ, ഫ്രണ്ട്സ് കേന്ദ്രങ്ങളിലൂടെ വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെഎസ്ഇബി നിർത്തലാക്കി

ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെ എസ് ഇ ബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം

dot image

തിരുവനന്തപുരം : അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് കേന്ദ്രങ്ങളിലൂടെ വൈദ്യുതി ബിൽ സ്വീകരിക്കുന്നത് നിർത്തലാക്കി കെ എസ് ഇ ബി. ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെ എസ് ഇ ബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. വൈദ്യുതി ബിൽ തുക കെഎസ്ഇബിയുടെ അക്കൗണ്ടിലെത്താൻ കാലതാമസമുണ്ടാകുന്നതു കാരണം ഉപഭോക്താക്കൾ നേരിട്ടുവന്ന ബുദ്ധിമുട്ടുകളും അതു സംബന്ധിച്ച പരാതികളും കണക്കിലെടുത്തതാണ് ഈ നടപടി.

70 ശതമാനത്തോളം ഉപഭോക്താക്കളും ഓൺലൈൻ വഴിയാണ് വൈദ്യുതി ബില്ലടയ്ക്കുന്നത്. പണമടക്കാനായി നിരവധി നിരവധി ഓൺലൈൻ മാർഗ്ഗങ്ങൾ കെ എസ് ഇ ബി ഒരുക്കിയിട്ടുണ്ട്. നേരിട്ടെത്തി സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും പണമടയ്ക്കാവുന്നതാണ്.

ടിൻഡർ ആപ്പിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുടെ പിറന്നാൾ ആഘോഷം;1.21 ലക്ഷത്തിൻ്റെ ബിൽ കണ്ട് ഞെട്ടി യുവാവ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us