മമ്മൂട്ടി ക്യാമറയിൽ പകർത്തിയ 'ബുൾബുളിനെ' ലേലം ചെയ്യുന്നു

പ്രശസ്ത പക്ഷി നിരീക്ഷകനായ ഇന്ദുചൂഡൻ ഫൗണ്ടേഷനാണ് ചിത്രം ലേലം ചെയ്യുന്നത്

dot image

എറണാകുളം: മമ്മൂട്ടി ക്യാമറയിൽ പകർത്തിയ ബുൾബുൾ എന്ന പക്ഷിയുടെ ചിത്രം ലേലം ചെയ്യുന്നു. പ്രശസ്ത പക്ഷി നിരീക്ഷകനായ ഇന്ദുചൂഡൻ ഫൗണ്ടേഷനാണ് ചിത്രം ലേലം ചെയ്യുന്നത്. ഒരു ലക്ഷം രൂപയാണ് അടിസ്ഥാന വില. കൊച്ചി ദർബാർ ഹാളിലാണ് ചിത്രങ്ങളുടെ പ്രദർശനം. ചിത്രത്തിന്റെ ലേലത്തിൽ നിന്ന് കിട്ടുന്ന തുക ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.

എല്ലാം മടുത്തു; പ്രതികളെ ശിക്ഷിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല; നമ്പി നാരായണന്

ലോകപ്രശസ്തയായ ജെയിനി കുര്യക്കോസിന്റെയും മമ്മൂട്ടിയുടേതുമടക്കം ഇരുപത്തി മൂന്നു ഛായാഗ്രഹന്മാരുടെ 61 ഫോട്ടോകളാണ് പ്രദർശനത്തിനുള്ളത്. മമ്മൂട്ടി എടുത്ത ഇലത്തുമ്പിൽ വിശ്രമിക്കുന്ന നാട്ടു ബുൾബുളിന്റെ മനോഹര ചിത്രം പ്രദർശനത്തിന്റെ സമാപന ദിനമായ ജൂൺ 30 ന് 4 മണിക്കാണ് ലേലം ചെയ്യുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us