സുരേഷ് ഗോപിക്ക് സിനിമയില് നിന്നുള്ളവരുടെ സഹായം ലഭിച്ചില്ല; മേജര് രവി

ബിജെപിക്കാരായ സിനിമ താരങ്ങളെ താറടിക്കുന്നു'

dot image

കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പില് സുരേഷ് ഗോപിക്ക് സിനിമയില് നിന്നുള്ളവരുടെ സഹായം ലഭിച്ചില്ലെന്ന് നടനും സംവിധായകനുമായ മേജര് രവി. സിനിമക്കാര്ക്ക് ബിജെപിക്കാര് ആകാനാകുന്നില്ല. ബിജെപിയില് വന്നാല് പിന്നീട് സിനിമയില് അവസരങ്ങള് ലഭിക്കുന്നില്ലെന്നും മേജര് രവി പറഞ്ഞു. ബിജെപിയില് പ്രവര്ത്തിക്കുന്നത് അപരാധമായി കാണുന്നു. സുരേഷ് ഗോപിക്ക് വേണ്ടി തൃശൂരില് ആരും വന്നില്ല. എന്നാല്, ജയിച്ച ശേഷം പലരും മാലയിടാന് എത്തി.

ബിജെപിക്കാരായ സിനിമ താരങ്ങളെ താറടിക്കുന്നു. കേരളത്തില് ജനാധിപത്യം വരുന്നതിന്റെ ഉത്തരമാണ് സുരേഷ് ഗോപിയുടെ ജയം. കേരളത്തില് ബിജെപി വരില്ലെന്ന ധാരണ ഉണ്ടായിരുന്നു. അത് ഇപ്പോള് മാറി. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില് വലിയ മുന്നേറ്റം ഉണ്ടാകും. ജനങ്ങളുടെ മനസ്സിലേക്ക് കയറാന് കഴിയുന്ന സ്ഥാനാര്ഥി ആണെങ്കില് ജയിക്കാനാകും എന്ന് സുരേഷ് ഗോപി തെളിയിച്ചു. എല്ലാവര്ക്കും ഇവിടെ പ്രവര്ത്തിക്കാന് സാധിക്കണം. ഇനി ബിജെപി എന്ന് പറഞ്ഞു സിനിമക്കാര് മുന്പോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ തൃശ്ശൂരില് അത്ഭുതകരമായ പ്രകടനം കാഴ്ചവെക്കാന് സാധിച്ചുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. കേരളത്തില് ബിജെപിയുടെ വിജയത്തിന് വേണ്ടി കഠിനപരിശ്രമം നടത്തി. അതിന്റെ ഫലമാണ് തൃശ്ശൂരിലെ വിജയമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും വോട്ടുകള് ലഭിച്ചു എന്നത് ആത്മവിശ്വാസം വര്ദ്ധിപ്പിക്കുന്നു. വരുന്ന തിരഞ്ഞെടുപ്പുകളില് അത് പ്രതിഫലിക്കും. തൃശ്ശൂരിലെ പ്രവര്ത്തകരുടെ ശൈലി മികച്ചതാണ്. വോട്ടര്മാരുടെ മനോഗതി കൃത്യമായി മനസ്സിലാക്കിയാണ് അവര് പ്രവര്ത്തിച്ചത്. അതാണ് വിജയത്തിന് നിദാനമെന്നും സുരേഷ് ഗോപി പറഞ്ഞു.

'മൗനം വിദ്വാന് ഭൂഷണം'; മനു തോമസ് വിവാദത്തില് പ്രതികരിക്കാതെ സിപിഐഎം കണ്ണൂര് നേതാക്കള്

ഒന്നരവര്ഷം തൃശ്ശൂരില് കഠിന പ്രയത്നം നടത്തി. കേരളത്തിലെ ജനങ്ങള് ബിജെപിയോടൊപ്പം എത്തുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില് കേരളത്തിലെ പ്രബല മുന്നണികളെ അമ്പരപ്പിക്കാന് സാധിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us