കൊച്ചി: ആന്ധ്രാ സ്വദേശിനി സ്വപ്ന കൊലചെയ്യപ്പെട്ട കേസിൽ പ്രതിയായ ബിജുവിനെ പൊലീസ് പിടികൂടി. ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ ഏഴു വർഷത്തിന് ശേഷമാണ് പൊലീസ് പിടികൂടിയത്. പൊലീസിന് മുന്നിൽ ഒട്ടും കൂസൽ ഇല്ലാതെ നിന്ന പ്രതിയുടെ ആദ്യ ചോദ്യം സാറേ ഇക്കഥയും സിനിമയാകുമോ എന്നായിരുന്നു. കഴിഞ്ഞ വർഷം ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്ത 'കേരള ക്രൈം ഫയൽ' എന്ന വെബ് സീരീസ് സ്വപ്ന കൊലക്കേസ് പ്രമേയമാക്കിയായിരുന്നു.
'കേരള ക്രൈം ഫയൽ' എന്ന വെബ് സീരീസ് ഫോണിൽ കണ്ടെന്നും പൊലീസിന് തന്നെ ഈ ജന്മത്ത് കണ്ടെത്താൻ കഴിയില്ലെന്ന് വിചാരിച്ചിരുന്നതായും ബിജു പൊലീസിനോട് പറഞ്ഞു. ബിജുവിന്റെ ഒളിത്താവളം കണ്ടെത്തിയത് സെൻട്രൽ എസ് പിയുടെ ലോങ് പെൻഡിങ് സ്ക്വാഡിലെ എസ്സിപിഒ കെ സി മഹേഷും നോർത്ത് ഇൻസ്പെക്ടർ അടക്കമുള്ള സംഘമാണ്.
2011 ഫെബ്രുവരിയിലാണ് ലൈംഗിക തൊഴിലാളിയായ സ്വപ്നയെ ബിജു കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയത്. ആറു ദിവസത്തിനുള്ളിൽ പ്രതിയെ കണ്ടെത്തിയിരുന്നു. 2017ൽ പ്രതി ജാമ്യത്തിൽ ഇറങ്ങി മുങ്ങി. ഏഴു വർഷം പോലീസിന്റെ കണ്ണ് വെട്ടിച്ചു മുങ്ങി നടന്ന പ്രതിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പിടികൂടിയത്.
മലപ്പുറത്ത് വിദ്യാര്ത്ഥികള്ക്ക് ഷിഗല്ല; ചികിത്സ തേടിയത് 127 കുട്ടികള്, ഗുരുതരമല്ലനാടുമായോ വീടുമായോ ഒന്നും പ്രതി ബന്ധം സൂക്ഷിച്ചിരുന്നില്ല. സ്ഥിരം നമ്പറോ ഫോണോ ഇയാൾ ഉപയോഗിക്കാതിരുന്നതിനാൽ കണ്ടെത്തുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നെന്ന് എസ്സിപിഒ മഹേഷ് പറഞ്ഞു. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം ഉദയ കോളനിക്കു പിന്നിലായി സെപ്റ്റിക് മാലിന്യം കെട്ടി കിടക്കുന്ന ചതുപ്പിനു നടുവിലെ കുടുസ്സു മുറിയിൽ കപ്പലണ്ടി കച്ചവടക്കാർക്കൊപ്പമായിരുന്നു പിടിയിലാകുമ്പോൾ ബിജു ഉണ്ടായിരുന്നത്.
കുടുംബത്തിലെ അനുജനുമായി മാത്രമായിരുന്നു ബിജുവിന് ബന്ധമുണ്ടായിരുന്നത്. ഇദ്ദേഹത്തെ വിളിച്ച ഫോൺ കോളുകളാണ് നിർണായക തെളിവായത്. പതിവായി ബിജു ഉപയോഗിച്ച നമ്പറിൽ നിന്ന് ഒരു ലോട്ടറിക്കച്ചവടക്കാരനെ ബന്ധപ്പെടാറുണ്ടായിരുന്നു. ഇദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്തതോടെയാണ് പ്രതിയുടെ ഒളിത്താവളം കണ്ടെത്താനായത്.