മുഖ്യമന്ത്രിക്കെതിരെ ജില്ലാ കമ്മിറ്റിയംഗം; വിശദീകരണം ചോദിച്ച് പാർട്ടി; സിപിഐഎമ്മിൽ വാക്കുതർക്കം

തിരുവനന്തപുരത്തെ സിപിഐഎം നേതാവ് കരമന ഹരിയാണ് മുഖ്യമന്ത്രിക്കെതിരെയും മന്ത്രി മുഹമ്മദ് റിയാസിനെതിരെയും രൂക്ഷമായ വിമർശനം ഉന്നയിച്ചത്

dot image

തിരുവനന്തപുരം: തിരുവനന്തപുരത്തെ സിപിഐഎമ്മിൽ രൂക്ഷമായ വാക്കുതർക്കം. മുഖ്യമന്ത്രിക്കും മന്ത്രി മുഹമ്മദ് റിയാസിനും എതിരായി ജില്ലാ നേതാവ് രംഗത്തുവന്നതും ന്യൂനപക്ഷ സമീപനത്തിൽ ചർച്ച വഴിമാറിയതുമെല്ലാമാണ് രൂക്ഷമായ തർക്കത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലായി നടന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് സർക്കാരിനും സിപിഐഎം നേതാക്കൾക്കെതിരെ വ്യാപക വിമർശനം ഉണ്ടായത്. തിരുവനന്തപുരത്തെ സിപിഐഎം നേതാവ് കരമന ഹരിയാണ് മുഖ്യമന്ത്രിക്കെതിരെയും മന്ത്രി മുഹമ്മദ് റിയാസിനെതിരെയും രൂക്ഷമായ വിമർശനം ഉന്നയിച്ചത്. തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനമുണ്ടെന്ന് ജില്ലാ കമ്മിറ്റിയംഗം കൂടിയായ കരമന ഹരി ആരോപണം ഉന്നയിച്ചു. എന്നാൽ വെറുതെ ആരോപണം ഉന്നയിക്കാതെ മുതലാളിയുടെ പേര് പറയണമെന്ന് മേൽകമ്മിറ്റി പ്രതിനിധി എം.സ്വരാജ് ശഠിച്ചു. എന്നാൽ കരമന ഹരി മറുപടി പറയാത്തതോടെ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.

സ്പീക്കർ എ എൻ ഷംസീറിനെതിരെയും രൂക്ഷവിമർശനമുണ്ടായി. തലസ്ഥാനത്തെ ഒരു പ്രമുഖ ഫാർമസ്യൂട്ടിക്കൽ വ്യവസായിയുമായി ഷംസീറിന് ബിസിനസ് ബന്ധമുണ്ടെന്ന് കരമന ഹരിയടക്കമുള്ള നേതാക്കൾ ആരോപിച്ചു. ഈ മുതലാളിയുടെ വീട്ടിലേക്ക് പാർട്ടിയുടെ ഒരാവശ്യത്തിനായി പോലും കടന്നുകയറാൻ കഴിയില്ല. അങ്ങനെയുള്ളവരുടെയടുത്ത് എന്ത് ബന്ധമാണ് ഷംസീറിന് ഉള്ളതെന്നും നേതാക്കൾ ചോദിച്ചു.

ഇതിനിടെ പാർട്ടി ജില്ലാ സെക്രട്ടറി വി ജോയിയും അംഗങ്ങളും തമ്മിലും തർക്കമുണ്ടായി. പാർട്ടിയുടെ ന്യൂനപക്ഷ സമീപനം കമ്മ്യൂണിസ്റ്റ് ശൈലിയിൽ അല്ലെന്ന വിമർശനത്തിന് ജില്ലാ സെക്രട്ടറി നൽകിയ മറുപടിയാണ് തർക്കത്തിനിടയാക്കിയത്. വിമർശനത്തെ പ്രീണനമെന്ന് തെറ്റിദ്ധരിച്ച് സെക്രട്ടറി നൽകിയ മറുപടി തിരുത്തണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. മിനുട്സ് പരിശോധിച്ച ശേഷം സെക്രട്ടറി തിരുത്തണമെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റംഗം എം. സ്വരാജ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രശ്നത്തിന് പരിഹാരമായത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us