ജിഎസ് ടി എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരുടെ പഞ്ചനനക്ഷത്ര പരിശീലനം; ധൂർത്ത് നടന്നില്ലെന്ന് ധനമന്ത്രി

46 ലക്ഷത്തിൽ പഞ്ചനക്ഷത്ര താമസത്തിന് വേണ്ടി മാത്രം ചെലവഴിച്ച 38 ലക്ഷത്തെക്കുറിച്ച് ധനമന്ത്രി പ്രതികരിച്ചിട്ടുമില്ല.

dot image

തിരുവനന്തപുരം: കൊച്ചിയിൽ നടന്ന ജിഎസ് ടി എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരുടെ പഞ്ചനനക്ഷത്ര പരിശീലനത്തെ നിയമസഭയിൽ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ആകെ 46 ലക്ഷം രൂപ ചെലവഴിച്ചതിനെക്കുറിച്ച് മറുപടി പറഞ്ഞ ധനമന്ത്രി ധൂർത്ത് നടന്നില്ലെന്നാണ് പറയുന്നത്. 46 ലക്ഷത്തിൽ പഞ്ചനക്ഷത്ര താമസത്തിന് വേണ്ടി മാത്രം ചെലവഴിച്ച 38 ലക്ഷത്തെക്കുറിച്ച് ധനമന്ത്രി പ്രതികരിച്ചിട്ടുമില്ല.

കഴിഞ്ഞ മാസം കൊച്ചിയിൽ നടന്ന ജിഎസ് ടി എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരുടെ ആർഭാട പരിശീലന വാർത്ത റിപ്പോർട്ടറാണ് പുറത്തുകൊണ്ടുവന്നത്. 46 ലക്ഷം രൂപ പരിശീലനത്തിനായി ആകെ ചെലവഴിച്ചതിൽ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസത്തിന് മാത്രമാണ് 38 ലക്ഷം രൂപയും. സർക്കാർ പരിപാടികളും പരിശീലനങ്ങളും സെമിനാറുകളും എല്ലാം സർക്കാർ സ്ഥാപനങ്ങളിൽ തന്നെ നടത്തണമെന്നും പഞ്ചനക്ഷത്ര സൌകര്യം ഉപയോഗിക്കരുതെന്നുമുള്ള സർക്കാർ ഉത്തരവ് മറികടന്നായിരുന്നു പരിശീലനം. ഇതിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ സർക്കാർ ചെലവിൽ താമസിച്ചവരിൽ വലിയൊരു വിഭാഗം കൊച്ചിയിൽ തന്നെ താമസിച്ച് ജോലി ചെയ്യുന്നവരായിരുന്നു.

മനു തോമസ് പി ജയരാജനെതിരായ പിണറായി വിജയൻ്റെ സീക്രട്ട് ഓപ്പറേഷൻ; സി കെ നജാഫ്

ആർഭാട പരിശീലനം വാർത്തയായതോടെ ക്യാമ്പിൽ നിന്ന് ഉദ്യോഗസ്ഥരെ എത്തിച്ച് പാലക്കാട്ട് റെയ്ഡ് നടത്തി. മുൻകൂട്ടി പരാതി കിട്ടിയിട്ടും നടപടി എടുക്കാതിരുന്ന ജിഎസ് ടി ഉദ്യോഗസ്ഥർ വാർത്തയുടെ ജാള്യതമറക്കാനാണോ റെയ്ഡ് നടത്തിയത് എന്ന് ജിഎസ് ടി ഉദ്യോഗസ്ഥരുടെ തന്നെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭയിലും ചോദ്യം വന്നത്. ആർഭാടമോ ധൂർത്തോ നടന്നില്ലെന്ന് മാത്രമല്ല കൃത്യമായ രീതിയിലായിരുന്നു പരിശീലനമെന്നാണ് ധനമന്ത്രി കെഎൻ ബാലഗാപാലിൻ്റെ മറുപടി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us