തിരുവനന്തപുരം: ടി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദനം അറിയിച്ച് കേരള നിയമസഭ. നിയമസഭാ സമ്മേനത്തിനിടെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രോഹിതിനെയും സംഘത്തെയും അഭിനന്ദിച്ചത്. താരങ്ങൾ രാജ്യത്തിന് അഭിമാനം പകർന്നുവെന്നും ടീമിലുള്ള ഓരോ താരങ്ങളുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയമെന്നും പിണറായി വിജയൻ പറഞ്ഞു. ടീമിൽ സഞ്ജു സാംസണിന്റെ സാന്നിധ്യം കേരളത്തിന് അഭിമാനം നൽകുന്നുവെന്നും ലോകകപ്പ് നേടി തിരിച്ച് വരുന്ന മലയാളി താരത്തിന് കേരള സർക്കാരിന്റെ നേതൃത്വത്തിൽ ഉജ്വല വരവേൽപ്പ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ വിജയം നമ്മളെ പ്രചോദിപ്പിക്കുന്നുവെന്നും തോൽക്കാൻ മനസ്സില്ലാത്ത പോരാട്ടത്തിന്റെ വിജയാണ് ഇതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. 'പ്രതിഭാശാലികളുടെ കൂട്ടമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം, ശക്തമായ തിരിച്ച് വരവ് നടത്തിയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള കലാശപോരിൽ കിരീടം നേടിയത്. ഓരോ ഇന്ത്യക്കാരനേയും പ്രചോദിപ്പിക്കുന്ന ഒന്നാണിത്'. വിഡി സതീശൻ പറഞ്ഞു.
വെസ്റ്റ്ഇൻഡീസിലും അമേരിക്കയിലും നടന്ന കുട്ടി ക്രിക്കറ്റിന്റെ ഒമ്പതാം ലോകകപ്പിന്റെ കലാശപോരിൽ ശനിയാഴ്ച്ച രാത്രി രോഹിതിന് കീഴിലുള്ള ഇന്ത്യൻ സംഘം സൗത്ത് ആഫ്രിക്കയ്ക്കെതിരെ ഏഴ് റൺസിന്റെ വിജയം നേടിയിരുന്നു. വിരാട് കോഹ്ലിയുടെയും അക്സർ പട്ടേലിന്റെയും ബാറ്റിങ്ങ് കരുത്തിലും ബുംറയടങ്ങുന്ന പേസ് നിരയുടെയും മികവിലാണ് ഇന്ത്യ തങ്ങളുടെ കുട്ടിക്രിക്കറ്റിലെ രണ്ടാം ലോക കിരീടവും, ലോക ക്രിക്കറ്റിലെ നാലാം കിരീടവും നേടിയത്. കളിയുടെ അവസാന നിമിഷങ്ങളിൽ കളി കൈവിട്ടെങ്കിലും ഉജ്വല ബൗളിങ് തിരിച്ചു വരവ് ഇന്ത്യയ്ക്ക് തുണയായി.
വില്പ്പനകരാര് ലംഘിച്ചു; ഡിജിപി ഷെയ്ക് ദര്വേസ് സാഹിബിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ജപ്തി ചെയ്തു