പെരുമ്പാവൂര്: എടുക്കാത്ത വായ്പ തിരിച്ചടക്കാന് ആവശ്യപ്പെട്ട് നോട്ടീസ് കിട്ടിയതിന്റെ ഞെട്ടലിലാണ് പെരുമ്പാവൂരുകാർ. തിരിച്ചടവ് ആവശ്യപ്പെട്ട് നിരവധി പേര്ക്കാണ് കഴിഞ്ഞ ദിവസങ്ങളില് പെരുമ്പാവൂര് അര്ബന് സഹകരണ സംഘത്തില് നിന്നും നോട്ടീസ് എത്തിയത്. ഏഴ് വര്ഷം മുന്പ് 20 ലക്ഷം രൂപ വായ്പ എടുത്തെന്നാണ് നോട്ടീസിലുള്ളത്.
കോണ്ഗ്രസ് ഭരിക്കുന്ന പെരുമ്പാവൂര് അര്ബന് സഹകരണ സംഘവുമായി ഒരു ഇടപാട് പോലും നടത്താത്ത ലെനിന് എന്നയാള്ക്ക് വായ്പ തിരിച്ചടവ് ആവശ്യപ്പെട്ട് മൂന്ന് ദിവസം മുന്പാണ് നോട്ടീസ് ലഭിച്ചത്. ഗീതാ അശോകന്, ലിജു എന്നിവര്ക്കും സമാനമായ നോട്ടീസ് ലഭിച്ചു. എല്ലാവരും 2017ല് 20 ലക്ഷം രൂപ വായ്പ എടുത്തുവെന്നാണ് നോട്ടിസില് പറയുന്നത്. പലിശയും പിഴ പലിശയും അടക്കം 30 ലക്ഷം രൂപയോളം തിരിച്ചടക്കണമെന്നാണ് നോട്ടീസ്.
നോട്ടീസ് ലഭിച്ചവര് സര്ക്കിള് സഹകരണ യൂണിയന് രജിസ്ട്രാര് ഓഫീസില് ഹിയറിങ്ങിന് എത്തി. മറ്റു പലരുടെയും സ്ഥലങ്ങള് ഈടായി കാണിച്ചാണ് ഇവരുടെയെല്ലാം പേരില് വായ്പ എടുത്തിട്ടുള്ളത്. സഹകരണ സംഘത്തില് നിക്ഷേപിച്ച തുക തിരികെ ലഭിച്ചില്ലെന്ന പരാതിയുമായി അതിഥി തൊഴിലാളികളടക്കം നിരവധി പേര് നേരത്തെ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ബാങ്കിനെതിരെ പുതിയ വിവാദം.
കോടികളുടെ കുടിശ്ശിക; സര്ക്കാര് ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണം നിര്ത്താന് എച്ച്എല്എല്