തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറ്റിയ പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കാതെ ആഭ്യന്തര വകുപ്പ്. കഴിഞ്ഞ ജനുവരിയിലാണ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ആവശ്യത്തിനായി സ്ഥലം മാറ്റുന്നത്. എന്നാൽ ഫലം വന്ന് മാസം ഒന്നായിട്ടും ഉദ്യോഗസ്ഥരെ പഴയ സ്റ്റേഷനുകളിലേക്ക് തിരിച്ചയച്ചട്ടില്ല. സബ് ഇൻസ്പെക്ടർ, സർക്കിൾ ഇൻസ്പെക്ടർ, ഡിവൈഎസ്പി റാങ്കിലുള്ളവർക്കായിരുന്നു ട്രാൻസ്ഫർ.
നിർണായകമായി റിപ്പോർട്ടർ ഇടപെടൽ; ഉമ്മിണി അമ്മയ്ക്ക് വീട് വെച്ചുനൽകാൻ സർക്കാർതാൽക്കാലിക സ്ഥലം മാറ്റം ലഭിച്ച എസ്ഐ മാർ മാത്രമാണ് അതാത് സ്റ്റേഷനുകളിൽ തിരികെയെത്തിയിട്ടുള്ളത്. എന്നാൽ സിഐമാരും ഡിവൈഎസ്പിമാരും അനിശ്ചിതാവസ്ഥയിൽ തുടരുകയാണ്. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് ലഭിച്ച ഉറപ്പ് പാലിക്കപ്പെട്ടാതെ പോയാൽ പൊലീസ് സേനയിലെ വലിയ ഒരു വിഭാഗം പ്രതിസന്ധിയിലാകും. താൽക്കാലിക സ്ഥലം മാറ്റം ആയതു കൊണ്ട് ആർക്കും തന്നെ കുടുംബത്തെ ഒപ്പം കൂട്ടാനായിട്ടില്ല. താൽക്കാലിക നിയമനമായതിനാൽ ഔദ്യോഗിക കൃത്യനിർവഹണം ഉദ്യോഗസ്ഥർ കാര്യക്ഷമമായി നിർവഹിക്കുന്നില്ല എന്നും ആരോപണമുണ്ട്.