പ്രതിഷേധം; പന്നിയങ്കരയില് പ്രദേശവാസികളില് നിന്ന് ടോള് പിരിക്കാനുള്ള തീരുമാനത്തിൽ യു-ടേൺ

ഇന്ന് രാവിലെ പത്ത് മുതല് പ്രദേശവാസികളില് നിന്നും സ്കൂള് വാഹനങ്ങളില് നിന്നും ടോള് പിരിക്കാനായിരുന്നു കമ്പനിയുടെ നീക്കം

dot image

പാലക്കാട്: നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്ന്ന് പ്രദേശവാസികളില് നിന്നും ടോള് പിരിക്കാനുള്ള തീരുമാനം പിന്വലിച്ച് പന്നിയങ്കര ടോള് പ്ലാസ അധികൃതര്. ഇന്ന് രാവിലെ പത്ത് മുതല് പ്രദേശവാസികളില് നിന്നും സ്കൂള് വാഹനങ്ങളില് നിന്നും ടോള് പിരിക്കാനായിരുന്നു കമ്പനിയുടെ നീക്കം. വിവിധ സമരസമിതികളുടെയും രാഷ്ട്രീയ പാര്ട്ടികളുടെയും സമരത്തെ തുടര്ന്നാണ് ടോള് പിരിക്കാനുള്ള തീരുമാനം കമ്പനി മാറ്റിവെച്ചത്.

ടോള് ആരംഭിച്ച കാലം മുതല് കിഴക്കഞ്ചേരി, വണ്ടാഴി, പാണഞ്ചേരി വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകളില് ഉള്ളവര്ക്ക് പന്നിയങ്കരയിലൂടെ യാത്ര സൗജന്യമായിരുന്നു. എന്നാല് ഇന്ന് മുതല് പ്രദേശവാസികളില് നിന്നും മാസം 340 രൂപ ടോള് നിരക്കായി ഈടാക്കാന് കരാര് കമ്പനി തീരുമാനിക്കുകയായിരുന്നു. സ്കൂള് വാഹനങ്ങളില് നിന്നും ഇന്ന് മുതല് ടോള് പിരിക്കുമെന്നായിരുന്നു കമ്പനിയുടെ അറിയിപ്പ്.

എന്നാല് പ്രദേശവാസികളില് നിന്ന് ടോള് പിരിക്കാന് അനുവദിക്കില്ലെന്ന് കാണിച്ച് വിവിധ സമര സമിതികളും, രാഷ്ടീയം പാര്ട്ടികളും ടോളിലേക്ക് പ്രതിഷേധവുമായെത്തി. പ്രതിഷേധം ശക്തമായതോടെ പ്രദേശവാസികളില് നിന്നും സ്കൂള് വാഹനങ്ങളില് നിന്നും ടോള് പിരിക്കാനുള്ള തീരുമാനം കരാര് കമ്പനി താത്കാലികമായി മാറ്റിവെക്കുകയായിരുന്നു. കളക്ടർ ടോള് കമ്പനിയുമായി ചര്ച്ച നടത്തി വിഷയത്തില് ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പന്നിയങ്കര ടോള് പ്ലാസയില് നാട്ടുകാരില് നിന്ന് ടോള് പിരിവ് ഇന്നുമുതല്; പ്രതിഷേധം
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us