
കൊച്ചി: പെരുമ്പാവൂരില് അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു. ഒഡിഷ സ്വദേശി ആകാശ് ഡിഗല് (34) ആണ് കൊല്ലപ്പെട്ടത്. രാവിലെ ഏഴരയോടെയായിരുന്നു സംഭവം.
ആകാശിനൊപ്പം താമസിച്ചിരുന്ന ഒഡിഷ സ്വദേശി അഞ്ജന നായിക് വാക്കുതര്ക്കത്തിനിടെ ആകാശ് ഡിഗലിനെ കുത്തുകയായിരുന്നു. സംഭവ ശേഷം ഇയാള് ഓടി രക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് തിരച്ചില് നടത്തുകയാണ്.