തിരുവനന്തപുരം: വന്യമൃഗ ആക്രമണത്തില് മനുഷ്യജീവന് പൊലിയുമ്പോഴും വനംവകുപ്പില് അപ്രഖ്യാപിത നിയമന നിരോധനം. ഒഴിവുകള് ഇല്ലാത്തതിനാല് റിസര്വ്വ് ഫോറസ്റ്റ് വാച്ചര് അടക്കമുള്ള തസ്തികകളിലേക്ക് നിയമനം നടക്കുന്നില്ല. പ്രമോഷന് നിലച്ചതാണ് വനംവകുപ്പിലെ ഈ അപ്രഖ്യാപിത നിയമന നിരോധനത്തിന് പിന്നിലെന്ന് റിപ്പോര്ട്ടര് ടി വി എസ്ഐടി സംഘം നടത്തിയ അന്വേഷണത്തില് വ്യക്തമായി.
കഴിഞ്ഞ രണ്ട് വര്ഷത്തിലധികമായി റിസര്വ് ഫോറസ്റ്റ് വാച്ചര്/ഡിപ്പോ വാച്ചര് തസ്തികയില് നിയമനം നടക്കുന്നില്ല. അഞ്ചു ജില്ലകളിലായി ആകെ നിലവിലുള്ളത് 19 ഒഴിവുകള് മാത്രം. ഈ ഒഴിവുകളിലേക്കാണ് ആയിരത്തിലധികം ഉദ്യോഗാര്ത്ഥികള് ലിസ്റ്റില് ഉള്പ്പെട്ട് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. സാങ്കേതിക പ്രശ്നത്തിന്റെ പേരില് 13 വര്ഷത്തിലധികം സര്വീസുള്ളവര്ക്ക് പോലും പ്രമോഷന് കൊടുത്തിട്ടില്ല. ഇതോടെ പുതിയ ഒഴിവുകള് വരാത്തത് ഉദ്യോഗാര്ത്ഥികളുടെ പ്രതീക്ഷയും നശിക്കുകയാണ്.
'പകര്ച്ച വ്യാധി വ്യാപനം' സഭയില്; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചുറൂളില് ഭേദഗതി വരുത്താന് സര്ക്കാര് നിര്ദ്ദേശം നല്കി വര്ഷം രണ്ട് കഴിഞ്ഞു. ഒന്നും നടന്നില്ല. വനം വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്കി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഉദ്യോഗാര്ത്ഥികള്. പുതിയ തസ്തികകള് ഒന്നും വേണ്ടെന്നും പ്രൊമോഷന് നടന്നാല് മതിയെന്നുമാണ് ജീവനക്കാര് തന്നെ പറയുന്നത്. പക്ഷേ അത് പോലും നടക്കുന്നില്ല. അര്ഹതപ്പെട്ട ജോലിക്കായി യുവാക്കളുടെ മറ്റൊരു സമരം സെക്രട്ടറിയേറ്റ് പടിക്കലില് ഉണ്ടാകാതിരിക്കാനുള്ള ഇടപെടല് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും ഉദ്യോഗാര്ഥികള് പറയുന്നു. റാങ്ക് പട്ടിക രണ്ട് വര്ഷം കഴിഞ്ഞിട്ടും നിയമനത്തിനായുള്ള നടപടിയുണ്ടായിട്ടില്ല. അഞ്ചു ജില്ലകളിലുള്ളത് 19 ഒഴിവുകളാണ്. പട്ടികയിലുള്ളത് ആയിരത്തിലധം ഉദ്യോഗാര്ത്ഥികളാണണുള്ളത്.