'രാഹുല് ഗാന്ധി യൂസുഫ് നബി ആണെന്നാണ് ലീഗ് പറയുന്നത്'; രാഹുലിനെ കടന്നാക്രമിച്ച് കെ ടി ജലീല്

കേരളത്തിലെ മുഖ്യമന്ത്രിയെ എന്താണ് അറസ്റ്റ് ചെയ്യാത്തത് എന്ന് ചോദിച്ച ആളാണ് രാഹുല്ഗാന്ധിയെന്നും ജലീല് പറഞ്ഞു.

dot image

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫേസ്ബുക്കില് പോസ്റ്റിട്ട എത്ര കോണ്ഗ്രസ് എംഎല്എമാരുണ്ടെന്ന് നിയമസഭയില് ചോദിച്ച് കെ ടി ജലീല് എംഎല്എ. കശ്മീര് വിഷയത്തില് പൗരത്വ രജിസ്റ്ററിനെതിരെ പോസ്റ്റിട്ട എത്ര പേരുണ്ട്. ഒന്ന് എഴുന്നേറ്റ് നില്ക്കാമോ എന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിലെ മുഖ്യമന്ത്രിയെ എന്താണ് അറസ്റ്റ് ചെയ്യാത്തത് എന്ന് ചോദിച്ച ആളാണ് രാഹുല്ഗാന്ധി. ആ രാഹുല്ഗാന്ധിയുടെ വാര്ത്തയാണ് ദേശാഭിമാനി കൊടുക്കാതിരുന്നത്. ആര്എസ്എസ് എന്ന വാക്ക് രാഹുല്ഗാന്ധി പ്രസംഗത്തില് എവിടെയെങ്കിലും ഉപയോഗിച്ചോ?. സിഎഎ എന്നൊരു വാക്ക് രാഹുല് ഗാന്ധി ഉപയോഗിച്ചോ. ഇന്ത്യയിലെ ഒരു വിഭാഗം ഒരുപാട് വേദനിക്കുന്ന ഒരു വിഷയത്തെക്കുറിച്ച് മിണ്ടിയില്ല. പൗരത്വ രജിസ്റ്ററിനെ കുറിച്ച് രാഹുല് ഗാന്ധി സംസാരിച്ചോ. ഇതൊന്നും വലിയ വിഷയമായി രാഹുല് ഗാന്ധിക്ക് തോന്നിയിട്ടില്ല. രാജ്യത്തെ ഒരു വലിയ ജനവിഭാഗത്തിന്റെ ആശങ്കകള് എന്തുകൊണ്ട് മിണ്ടിയില്ല. കോണ്ഗ്രസ് ആര്എസ്എസ് പ്രത്യയശാസ്ത്രത്തെ എതിര്ത്തിട്ടില്ല. സവര്ക്കറെ സംബന്ധിച്ച് ഒന്നും കോണ്ഗ്രസ് ഉരിയാടാത്തതെന്നും ജലീല് ചേദിച്ചു.

മുസ്ലിം ലീഗ് അംഗങ്ങള് വലിയ ആവേശത്തില് കോണ്ഗ്രസിന്റെ കൂടെ കൂടി വാദിക്കേണ്ട. യുപിയില് അഞ്ച് സമാജ് വാദി പാര്ട്ടി എംഎല്എമാര് ജയിലിലാണ്. കോണ്ഗ്രസ് മിണ്ടിയിട്ടില്ല. നിങ്ങള് ജയിലില് പോയാല് വാദിക്കാന് ഇടതുപക്ഷമേ കാണൂ. ലീഗ് എംഎല്എമാര് വലിയ ആവേശം കൊള്ളേണ്ട. രാഹുല്ഗാന്ധി യൂസുഫ് നബി ആണെന്നാണ് ലീഗ് പറയുന്നത്. കോണ്ഗ്രസിന്റെ പിന്തുണയും സ്നേഹവും ഒന്നും ലീഗ് എംഎല്എമാര്ക്ക് കിട്ടിയെന്ന് വരില്ലെന്നും ജലീല് പറഞ്ഞു.

dot image
To advertise here,contact us
dot image