കുവൈറ്റ് ദുരന്തം; അറസ്റ്റിലായവരുടെ കസ്റ്റഡി കാലാവധി നീട്ടി

15 പേരുടെ കസ്റ്റഡി കാലാവധിയാണ് നീട്ടിയിരിക്കുന്നത്.

dot image

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടത്ത കേസിൽ അറസ്റ്റിലായവരുടെ കസ്റ്റഡി കാലാവധി നീട്ടി. 15 പേരുടെ കസ്റ്റഡി കാലാവധിയാണ് നീട്ടിയിരിക്കുന്നത്. എട്ട് കുവൈറ്റി പൗരന്മാർ, മൂന്ന് ഇന്ത്യക്കാർ , നാല് ഈജിപ്റതുകാരനുമാണ് കേസിൽ അറസ്റ്റിലായത്. നരഹത്യ, അശ്രദ്ധ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 50 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു. അപകടത്തില് മരിച്ചത് 49 ഇന്ത്യക്കാരെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. മരിച്ചവരിൽ ഭൂരിഭാഗവും മലയാളികളായിരുന്നു. ഷോര്ട്ട് സര്ക്യൂട്ട് കാരണമാണ് തീപിടിത്തമുണ്ടായതെന്നാണ് കുവൈറ്റ് ഫയര്ഫോഴ്സിന്റെ അന്വേഷണ റിപ്പോര്ട്ട്. ഗാര്ഡിന്റെ റൂമില് നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്ഫോഴ്സ് പ്രസ്താവനയില് വ്യക്തമാക്കിയിരുന്നു.

dot image
To advertise here,contact us
dot image