കാലാവധി കഴിഞ്ഞു; കില ഡയറക്ടർ ജനറൽ സ്ഥാനത്ത് നിന്ന് ജോയ് ഇളമണിനെ നീക്കാൻ ഹൈക്കോടതി ഉത്തരവ്

കിലയുടെ നിയമാവലി ചട്ടം 43 പ്രകാരം കില ഡയറക്ടർ ജനറലിന്റെ പ്രായ പരിധി 60 വയസ്സാണ്

dot image

കൊച്ചി: കാലാവധി കഴിഞ്ഞ ജോയ് ഇളമണിനെ നീക്കാൻ ഹൈക്കോടതി ഉത്തരവ്. മുൻ എംപി രമ്യാ ഹരിദാസ് ഫയൽ ചെയ്ത ഹർജിയിലാണ് കോടതി ഉത്തരവ്. കില ഡയറക്ടർ ജനറൽ സ്ഥാനത്ത് നിന്ന് ജോയ് ഇളമണിനെ നീക്കാനാണ് ഹൈകോടതി ഉത്തരവ്. കിലയുടെ നിയമാവലി ചട്ടം 43 പ്രകാരം കില ഡയറക്ടർ ജനറലിന്റെ പ്രായ പരിധി 60 വയസ്സാണ്. ഈ ചട്ടം ലംഘിച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവാണ് ഹൈക്കോടതി റദ്ദ് ചെയ്തത്.

ജോയ് ഇളമണിന്റെ കില ഡയറക്ടർ എന്ന നിലയിലുള്ള കാലാവധി 2023 മെയ് 23ന് അവസാനിച്ചിരുന്നു. 2023 ജൂലൈ നാലിന് 60 വയസ്സ് തികഞ്ഞ ജോയ് ഇളമണിന് പ്രസ്തുത തീയതിക്ക് ശേഷവും കാലാവധി നീട്ടി നൽകിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് കിലയുടെ ജനറൽ കൗൺസിൽ അംഗമായ രമ്യ ഹരിദാസും, വിവിധ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും, കെപിസിസി സെക്രട്ടറി ജോൺ വിനീഷ്യസും പരാതി നൽകിയിരുന്നു. നിയമസഭയിൽ എംഎൽഎമാരായ ടി സിദ്ദിഖ്, സജീവ് ജോസഫ് എന്നിവരും ഈ വിഷയം ഉന്നയിച്ചിരുന്നു.

ഇതിൽ സർക്കാർ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് ഹൈകോടതിയിൽ കഴിഞ്ഞ വർഷം റിട്ട് ഹർജി ഫയൽ ചെയ്തത്. 2023 ജൂലൈ നാലാം തീയതിക്കു ശേഷം ജോയ് ഇളമൺ കില ഡയറക്ടർ ജനറൽ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും അദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് അടക്കം ഉള്ളത് നിയമവിരുദ്ധമാണെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. 2023 ജൂലൈ അഞ്ച് മുതൽ അദ്ദേഹത്തിൻ്റെ ഡയറക്ടർ ജനറൽ എന്ന പദവിയെ റദ്ദ് ചെയ്തുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ് വന്നിട്ടുള്ളത്. ഈ ഉത്തരവിൽ തന്നെ ജോയ് ഇളമൺ ആ സ്ഥാനത്ത് ഇരുന്നത് നിയമവിരുദ്ധമാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും നിയമവിരുദ്ധ കാലയളവിൽ അദ്ദേഹം എടുത്ത തീരുമാനങ്ങളെ കോടതി റദ്ദ് ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച നിയമ വശങ്ങൾ ആരാഞ്ഞതിനു ശേഷം തുടർ നടപടികൾ ആലോചിക്കുമെന്ന് മുൻ എംപി രമ്യ ഹരിദാസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us