ചേലക്കരയില് നേരത്തെ തുടങ്ങി ബിജെപി; കെ സുരേന്ദ്രന് തന്നെയെത്തി യോഗം

ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്കുമാര്, സംസ്ഥാന സെക്രട്ടറി എ നാഗേഷ് എന്നിവരും യോഗത്തിനെത്തി.

dot image

തൃശ്ശൂര്: ചേലക്കര നിയമസഭാ മണ്ഡലത്തില് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പ്രവര്ത്തനങ്ങള് ആരംഭിച്ച് ബിജെപി. നിയോജക മണ്ഡലം നേതൃയോഗം വിളിച്ചു ചേര്ത്താണ് ബിജെപി പ്രവര്ത്തനങ്ങള് ആരംഭിച്ചിരിക്കുന്നത്. യോഗത്തില് പങ്കെടുക്കാന് സംസ്ഥാന അദ്ധ്യക്ഷന് കെ സുരേന്ദ്രന് തന്നെയെത്തി. ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്കുമാര്, സംസ്ഥാന സെക്രട്ടറി എ നാഗേഷ് എന്നിവരും യോഗത്തിനെത്തി.

ആലത്തൂര് ലോക്സഭ മണ്ഡലത്തില് സ്ഥാനാര്ത്ഥിയായിരുന്ന ടിഎന് സരസു, ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ. പി സുധീര്, പട്ടികജാതി മോര്ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന് വട്ടേക്കാട് എന്നിവരുടെ പേരുകളാണ് സ്ഥാനാര്ത്ഥി ചര്ച്ചകളില് സജീവമായിരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പില് ബിജെപി സ്ഥാനാര്ത്ഥിക്ക് ചേലക്കര നിയമസഭാ മണ്ഡലത്തില് നിന്ന് 28000 വോട്ടുകളാണ് ലഭിച്ചത്. നിയമസഭ തിരഞ്ഞെടുപ്പില് ഇത് 24000 വോട്ടുകളായിരുന്നു. മണ്ഡലത്തില് നേരത്തെ തന്നെ സജീവമായി മികച്ച ഫലം കണ്ടെത്താനാണ് ബിജെപി ശ്രമം.

1996ല് കെ രാധാകൃഷ്ണന് മത്സരിക്കാനെത്തിയപ്പോഴായിരുന്നു കോണ്ഗ്രസ് കോട്ടയായിരുന്ന ചേലക്കര ഇടത്തോട്ട് ചാഞ്ഞത്. ആദ്യ മത്സരത്തില് കെ രാധാകൃഷ്ണന് 2323 വോട്ടുകള്ക്കാണ് കോണ്ഗ്രസ് സ്ഥാനാര്ത്ഥി ടി എ രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്. 2001ല് രാധാകൃഷ്ണനെതിരെ കോണ്ഗ്രസ് സ്ഥാനാര്ത്ഥിയാക്കിയത് കെ എ തുളസിയെയായിരുന്നു. ലീഡ് കുറഞ്ഞെങ്കിലും 1475 വോട്ടിന് രാധാകൃഷ്ണന് തന്നെ ജയിച്ചു കയറി. 2006ല് രാധാകൃഷ്ണന് ലീഡുയര്ത്തി. യുഡിഎഫിന്റെ പി സി മണികണ്ഠനെതിരെ 14629 വോട്ടിനായിരുന്നു വിജയം. 2011ല് കെ ബി ശശികുമാറിനെതിരെ 24676 വോട്ടുകള്ക്കായിരുന്നു രാധാകൃഷ്ണന്റെ വിജയം. 2021ല് വീണ്ടും മത്സരരംഗത്തിറങ്ങിയപ്പോള് കോണ്ഗ്രസിന്റെ സി സി ശ്രീകുമാറിനെതിരെ 39,400 വോട്ടിനാണ് രാധാകൃഷ്ണന് വിജയിച്ചത്.

dot image
To advertise here,contact us
dot image