ജോർജ് കുര്യൻ മടങ്ങി; മുതലപ്പൊഴിയിൽ കോൺഗ്രസ് പ്രതിഷേധം; റോഡ് ഉപരോധിച്ച് പ്രവർത്തകർ

കേന്ദ്രമന്ത്രി ജോർജ് കുര്യൻ പങ്കെടുത്ത ചർച്ച അവസാനിച്ച ശേഷമായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

dot image

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വ്യാപക പ്രതിഷേധം അഴിച്ചുവിട്ട് കോൺഗ്രസ് പ്രവർത്തകർ. കേന്ദ്രമന്ത്രി ജോർജ് കുര്യൻ പങ്കെടുത്ത ചർച്ച അവസാനിച്ച ശേഷമായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.

കേന്ദ്രമന്ത്രിയുടെ ചർച്ചയിൽ പ്രശ്നപരിഹാരത്തിനായുള്ള യാതൊന്നും ഉണ്ടായില്ലെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. സ്ത്രീകളടക്കമുള്ള നിരവധി പ്രവർത്തകർ ചർച്ച നടന്ന ഓഫിസ് ഉപരോധിക്കുകയാണ്. ഇതിനിടെ ജോർജ് കുര്യൻ മടങ്ങുകയും ചെയ്തു. നേരത്തെ ചർച്ചയിൽ പങ്കെടുപ്പിച്ചില്ലെന്ന് ആരോപിച്ചും പ്രവർത്തകർ ബഹളം വെച്ചിരുന്നു. ശേഷം രണ്ട് പ്രതിനിധികളെ ചർച്ചയിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us