സിഎംആര്എല് -എക്സാലോജിക് കരാറില് വിജിലന്സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്ജി ഇന്ന് ഹൈക്കോടതിയില്

കോണ്ഗ്രസ് എംഎല്എ മാത്യൂ കുഴല്നാടന് നല്കിയ ഹര്ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

dot image

കൊച്ചി: സിഎംആര്എല് - എക്സാലോജിക് കരാറില് വിജിലന്സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്ജിയില് സംസ്ഥാന സര്ക്കാരിനെ കക്ഷി ചേര്ത്തിട്ടുണ്ട്. ഈ സാഹചര്യത്തില് സംസ്ഥാന സര്ക്കാരിന് വേണ്ടി ഡയറക്ടര് ജനറല് ഓഫ് പ്രൊസിക്യൂഷന്സ് ഹാജരായി നിലപാട് അറിയിക്കും.

കോണ്ഗ്രസ് എംഎല്എ മാത്യൂ കുഴല്നാടന് നല്കിയ ഹര്ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കേസില് വിജിലന്സ് അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹർജി തിരുവനന്തപുരം പ്രത്യേക വിജിലന്സ് കോടതി നേരത്തെ തള്ളി. ഈ സാഹചര്യത്തിലാണ് റിവിഷന് ഹര്ജിയുമായി മാത്യൂ കുഴല്നാടന് ഹൈക്കോടതിയെ സമീപിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്, മകളും എക്സാലോജിക് കമ്പനിയുടമയുമായ വീണ വിജയന് എന്നിവരാണ് കേസിലെ എതിര്കക്ഷികള്. സിഎംആര്എല് കമ്പനിയും കേസിലെ എതിര്കക്ഷികളാണ്. സമാന ആവശ്യമുയര്ത്തി പൊതുപ്രവര്ത്തകനായ ജി ഗിരീഷ് ബാബു നല്കിയ റിവിഷന് ഹര്ജി ഹൈക്കോടതി നാളെ പരിഗണിക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us