
തിരുവനന്തപുരം: നീറ്റ്, നെറ്റ് പരീക്ഷാ അട്ടിമറിക്കെതിരെ എസ്എഫ്ഐയുടെ രാജ്ഭവൻ മാർച്ചിന് നേതൃത്വം നൽകിയ നേതാക്കൾ റിമാൻഡിൽ. രാജ്ഭവൻ മാർച്ചിന് നേതൃത്വം നൽകിയ ഒമ്പത് എസ്എഫ്ഐ നേതാക്കളാണ് റിമാൻഡിലായത്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, വൈസ് പ്രസിഡന്റ് വി വിചിത്ര, സംസ്ഥാന കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിമാരായ അഫ്സൽ, ഹസ്സൻ മുബാറക്, എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആദർശ് തുടങ്ങിയവരാണ് റിമാൻഡിലായത്.