'പണ്ടും പാർട്ടി തിരിച്ചുവന്നിട്ടുണ്ട്, ഇപ്പോഴും വരും'; തോൽവിയിൽ സീതാറാം യെച്ചൂരി

കഴിഞ്ഞകാലങ്ങളിലും പാർട്ടി പോരായ്മകൾ പരിഹരിച്ച് തിരിച്ചു വന്നിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു

dot image

കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി പഠിച്ച് പോരായ്മകളും കുറവുകളും പരിഹരിച്ച് പാർട്ടി തിരിച്ചു വരുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കഴിഞ്ഞകാലങ്ങളിലും പാർട്ടി പോരായ്മകൾ പരിഹരിച്ച് തിരിച്ചു വന്നിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ഇന്ത്യ സഖ്യം ദേശീയ തലത്തിലേക്ക് മാത്രമായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു. പാർട്ടി കേരള ഘടകത്തിന്റെ നിലപാടുകളെ കേന്ദ്ര കമ്മിറ്റി തള്ളിയെന്ന വാർത്തകൾ കെട്ടിച്ചമച്ചതെന്നും ഇനി എങ്ങനെ മുന്നോട്ടു പോകണമെന്നത് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി ഉചിതമായ തീരുമാനമെടുക്കുമെന്നും യെച്ചൂരി പറഞ്ഞു.

സിപിഐഎം മേഖലാ യോഗങ്ങൾക്കായി കേരളത്തിലേക്ക് എത്തിയതായിരുന്നു സീതാറാം യെച്ചൂരി. കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് നടന്ന യോഗത്തിൽ കേന്ദ്രനയങ്ങൾ സംസ്ഥാന ഭരണത്തെ പ്രതികൂലമായി ബാധിച്ചുവെന്നും സാമ്പത്തിക ഞെരുക്കം ക്ഷേമപ്രവർത്തനങ്ങളെ ബാധിച്ചുവെന്നും യെച്ചൂരി പറഞ്ഞിരുന്നു. സംസ്ഥാന ഭരണം വിലയിരുത്തുന്നത് നിയമസഭ തിരഞ്ഞെടുപ്പിലായിരിക്കും. ഇ പി ജയരാജൻ-പ്രകാശ് ജാവേദ്ക്കർ കൂടിക്കാഴ്ച ഇലക്ഷൻ റിസൾട്ടിനെ ബാധിച്ചിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.

കണ്ണൂരിൽ നടന്ന യോഗത്തിലും വിമർശനം ഉണ്ടായി. കേരളത്തിലെ സിപിഐഎമ്മിന് ത്രിപുരയും ബംഗാളും പാഠമാകണമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ബിജെപിയുടെ കേരളത്തിലെ വളര്ച്ച ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

പെന്ഷന് മുടങ്ങിയത് തിരഞ്ഞെടുപ്പില് തിരിച്ചടിയായെന്നാണ് പാര്ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അഭിപ്രായപ്പെട്ടത്. സര്ക്കാര് ജീവനക്കാര് എല്ഡിഎഫിൽ നിന്ന് മാറി. മുസ്ലിം വോട്ടുകള് ഏകീകരിക്കപ്പെട്ടു. ജാതീയമായ വേര്തിരിവും പ്രകടമായിരുന്നു. ബൂത്ത് തല കണക്കും വിലയിരുത്തലും തെറ്റി. പാര്ട്ടി നേതൃത്വം ജനങ്ങളില് നിന്ന് അകന്നു. അമിത ആത്മവിശ്വാസം തിരിച്ചടിയായി. തിരുത്തല് ബൂത്ത് തലത്തില് നിന്ന് തുടങ്ങണം. പാര്ട്ടി കേഡര്മാര് സ്വയം വിമര്ശനത്തിന് തയ്യാറാകണമെന്നും എം വി ഗോവിന്ദന് പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us