സംസ്ഥാനത്ത് വൻ ലഹരിവേട്ട; തൃശൂരിൽ രണ്ട് കോടി, കോഴിക്കോട് അരക്കോടി രൂപയുടെ എംഡിഎംഎ പിടികൂടി

കൊച്ചിയിലെ ലഹരി പാര്ട്ടികള് ഉന്നമിട്ടാണ് എംഡിഎംഎ എത്തിച്ചത്

dot image

കൊച്ചി: സംസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട. തൃശൂരിൽ നിന്ന് രണ്ട് കോടി രൂപയുടെയും കോഴിക്കോട് നിന്നും അരക്കോടി രൂപയുടെയും എംഡിഎംഎ പിടികൂടി. കാറിൽ കടത്താൻ ശ്രമിച്ച രണ്ടരക്കിലോ എംഡിഎംഎയുമായി കണ്ണൂർ സ്വദേശി ഫാസിലിനെയാണ് തൃശൂരിൽ പിടികൂടിയത്. കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയെന്ന് കമ്മിഷണര് ആര് ഇളങ്കൊ പറഞ്ഞു.

കൊച്ചിയിലെ ലഹരി പാര്ട്ടികള് ഉന്നമിട്ടാണ് എംഡിഎംഎ എത്തിച്ചത്. ഗുളികയായും പൊടിയായുമാണ് രണ്ടുകോടി രൂപയുടെ ലഹരി സൂക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. വയനാട് വെള്ളമുണ്ട സ്വദേശി ഇസ്മയിൽ ഇബ്രാഹിനെയാണ് കോഴിക്കോട് എക്സൈസ് സംഘം പിടികൂടിയത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് 981 ഗ്രാം എംഡിഎംഎ പിടികൂടിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us