പരസ്പരം പ്രശംസിച്ച് മേയറും സുരേഷ് ഗോപിയും; എതിര്ക്കുന്നവരെ നിങ്ങള്ക്ക് കൈകാര്യം ചെയ്യാമെന്ന് എംപി

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്പും മേയർ സുരേഷ് ഗോപിയെ പ്രശംസിച്ചിരുന്നു.

dot image

തൃശ്ശൂര്: പരസ്പരം പ്രശംസിച്ച് തൃശൂര് മേയറും എംപിയും. ജനങ്ങള്ക്ക് വേണ്ടി തന്റെ ഫണ്ട് വിനിയോഗിച്ച മേയറെ ആദരിക്കാനും സ്നേഹിക്കാനും മാത്രമാണ് തോന്നുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. മേയര്ക്ക് എതിരുനില്ക്കുന്നത് ആരാണെന്ന് ജനങ്ങള്ക്ക് അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു. ജനം വളരെ പ്രതീക്ഷയോടെയാണ് സുരേഷ് ഗോപിയെ കാണുന്നതെന്ന് മേയര് എം കെ വര്ഗീസും പ്രശംസിച്ചു.

'അദ്ദേഹത്തിന്റെ രാഷ്ട്രീയം പൂര്ണ്ണമായും വേറെയാണ്. അതിനെ ഞാന് ബഹുമാനിക്കുന്നുമുണ്ട്. അതില് നിന്നുകൊണ്ട് ഒട്ടുമേ ഇഷ്ടമല്ലാത്ത എന്റെ രാഷ്ട്രീയം തിരഞ്ഞെടുത്ത ജനങ്ങളുടെ സൗഖ്യത്തിലേക്ക് ന്യായമായ കാര്യങ്ങള് ചെയ്തുകൊടുത്ത മേയറെ ആദരിക്കാനും സ്നേഹിക്കാനുമേ എനിക്ക് കഴിയൂ. അത് ഞാന് ചെയ്യും. ആരും എതിര് നില്ക്കേണ്ട. എതിര് നില്ക്കുന്നവരെ നിങ്ങള്ക്ക് അറിയാം. അവരെ നിങ്ങള് കൈകാര്യം ചെയ്യാല് മതി' എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

'വലിയ പ്രതീക്ഷയോടെയാണ് ജനം സുരേഷ് ഗോപിയെ കാണുന്നത്. മന്ത്രിയായ ശേഷം വലിയ പദ്ധതികള് കൊണ്ടുവരണമെന്നാണ് അഭ്യര്ത്ഥിക്കുന്നത്. വലിയ സംരംഭങ്ങള് അദ്ദേഹത്തിന്റെ മനസ്സിലുണ്ട്.' എം കെ വര്ഗീസ് പറഞ്ഞു.

കോണ്ഗ്രസില് നിന്നും രാജിവെച്ച എം കെ വര്ഗീസ് സിപിഐഎം പിന്തുണയോടെയാണ് കോര്പ്പറേഷന് ഭരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്പും മേയർ സുരേഷ് ഗോപിയെ പ്രശംസിച്ചിരുന്നു. സുരേഷ് ഗോപി തൃശൂര് എംപിയാവാല് ഫിറ്റായ ആളെന്നായിരുന്നു പറഞ്ഞത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us