കൊച്ചി: സിഎംആര്എല്-എക്സാലോജിക് കരാറുമായി ബന്ധപ്പെട്ട രണ്ട് ഹര്ജികള് ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാസപ്പടി കേസില് വിജിലന്സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ജി ഗിരീഷ് ബാബുവിന്റെ റിവിഷന് ഹര്ജിയാണ് ആദ്യത്തേത്. ഗിരീഷ് ബാബു വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന റിവിഷന് ഹര്ജിയുടെ തലക്കെട്ട് പരിഷ്കരിക്കുന്നതില് ഹൈക്കോടതി ഇന്ന് തീരുമാനമെടുക്കും. ഗിരീഷ് ബാബു അന്തരിച്ച സാഹചര്യത്തില് കേസുമായി മുന്നോട്ട് പോകാനില്ലെന്നായിരുന്നു കുടുംബം ഹൈക്കോടതിയെ അറിയിച്ചത്.
എന്നാല് പരാതിക്കാരന് മരിച്ചാലും ഹര്ജി നിലനില്ക്കുമെന്നാണ് ഹൈക്കോടതി സ്വീകരിച്ച നിലപാട്. ഈ സാഹചര്യത്തില് കേസിന്റെ തലക്കെട്ട് പരിഷ്കരിക്കുന്നതില് അമികസ് ക്യൂറിയും എതിര്കക്ഷികളും നിലപാട് അറിയിക്കും. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ചോദ്യം ചെയ്ത് സിഎംആര്എല് നല്കിയ ഹര്ജിയില് ഹൈക്കോടതി ഇന്ന് വാദം കേള്ക്കും. സിഎംആര്എല് അഭിഭാഷകന് ഇന്ന് ഹൈക്കോടതിയില് വാദം അറിയിക്കും. കേസില് ഇഡിയുടെ വാദം പൂര്ത്തിയായിട്ടുണ്ട്.
കോണ്ഗ്രസ് എംഎല്എ മാത്യൂ കുഴല്നാടന്റേതാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള മറ്റൊരു ഹര്ജി. കേസില് വിജിലന്സ് അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹർജി തിരുവനന്തപുരം പ്രത്യേക വിജിലന്സ് കോടതി നേരത്തെ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് റിവിഷന് ഹര്ജിയുമായി മാത്യൂ കുഴല്നാടന് ഹൈക്കോടതിയെ സമീപിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്, മകളും എക്സാലോജിക് കമ്പനിയുടമയുമായ വീണ വിജയന് എന്നിവരാണ് കേസിലെ എതിര്കക്ഷികള്. സിഎംആര്എല് കമ്പനിയും കേസിലെ എതിര്കക്ഷികളാണ്. സമാന ആവശ്യമുയര്ത്തി പൊതുപ്രവര്ത്തകനായ ജി ഗിരീഷ് ബാബു നല്കിയ റിവിഷന് ഹര്ജി ഹൈക്കോടതി നാളെ പരിഗണിക്കും.
കിഫ്ബി മസാലബോണ്ടിലെ ഫെമ നിയമലംഘനം; ഇഡി സമന്സ് ചോദ്യം ചെയ്തുള്ള ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും