കേരളത്തിൽ സർക്കാർ മേഖലയിലെ ആദ്യപീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാൻ്റേഷൻ നടത്തി കോട്ടയം മെഡിക്കൽ കോളേജ്

സര്ജിക്കല് ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. ആര് എസ് സിന്ധുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്പ്ലാൻ്റേഷൻ നടത്തിയത്

dot image

കോട്ടയം: സംസ്ഥാനത്തെ സർക്കാർ മേഖലയിലെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷന് നടന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കോട്ടയം മെഡിക്കൽ കോളേജിൽ അഞ്ചു വയസ്സുള്ള കുഞ്ഞിൻ്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് പൂർത്തിയായത്. കുഞ്ഞിൻ്റെ അമ്മയാണ് കരൾ നൽകിയത്. അമ്മയുടെ പ്രായം 25 വയസ്സാണ്. സര്ജിക്കല് ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. ആര് എസ് സിന്ധുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്പ്ലാൻ്റേഷൻ നടത്തിയത്. മന്ത്രി ഫേസ്ബുക്കിലൂടെയാണ് വിവരം പങ്കുവെച്ചത്.

രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വളരെ അപൂർവ്വമായാണ് പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാൻ്റേഷൻ നടക്കാറുള്ളത്. ലൈവ് ട്രാൻസ്പ്ലാന്റേഷനായിരുന്നു നടന്നത്. അതിസങ്കീർണമായിട്ടുള്ള ശസ്ത്രക്രിയയാണിത്. അതി സങ്കീർണമായ ഈ ട്രാൻസ്പ്ലാന്റേഷൻ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഡോ. സിന്ധുവിനേയും ടീം അംഗങ്ങളേയും ആരോഗ്യവകുപ്പ് മന്ത്രി അഭിനന്ദിച്ചു.

മന്ത്രിയുടെ പോസ്റ്റിൻ്റെ പൂർണ്ണ രൂപം:

കോട്ടയം മെഡിക്കൽ കോളേജിൽ 5 വയസ്സുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി. അമ്മയാണ് കരൾ നൽകിയത്. അമ്മയുടെ പ്രായം 25 വയസ്സാണ്. സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷനാണ്. രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വളരെ അപൂർവ്വമാണ് പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാൻ്റേഷൻ. അതും ലൈവ് ട്രാൻസ്പ്ലാന്റേഷൻ. അതിസങ്കീർണമായിട്ടുള്ള ശസ്ത്രക്രിയയാണിത്.

സര്ജിക്കല് ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. ആര്.എസ്. സിന്ധുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്പ്ലാൻ്റേഷൻ നടത്തിയത്. അതി സങ്കീർണമായ ഈ ട്രാൻസ്പ്ലാന്റേഷൻ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഡോ. സിന്ധുവിനേയും ടീം അംഗങ്ങളേയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. 2022 ഫെബ്രുവരിയിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി ലിവർ ട്രാൻസ്പ്ലാന്റേഷൻ ആരംഭിക്കുന്നത്.

dot image
To advertise here,contact us
dot image