തമിഴ്നാട്ടിൽ ബിഎസ്പി അധ്യക്ഷനെ ബൈക്കിൽ എത്തിയ സംഘം കൊലപ്പെടുത്തി

വെള്ളിയാഴ്ച്ച ബിഎസ്പി നേതാവിൻ്റെ വീടിൻ്റെ പരിസരത്തെത്തിയാണ് സംഘം ആക്രമണം നടത്തിയത്

dot image

ചെന്നൈ: തമിഴ്നാട്ടിൽ ബിഎസ്പി അധ്യക്ഷനെ ബൈക്കിൽ എത്തിയ ആറംഗ സംഘം കുത്തികൊലപ്പെടുത്തി. വെള്ളിയാഴ്ച്ച ബിഎസ്പി നേതാവിൻ്റെ വീടിൻ്റെ പരിസരത്തെത്തിയാണ് സംഘം ആക്രമണം നടത്തിയത്. പാർട്ടി പ്രവർത്തകരുമായി ചർച്ച നടത്തുന്നതിനിടെയാണ് അധ്യക്ഷനെ സംഘം ആക്രമിച്ചത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചെന്നും ഉടൻ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില വഷളായതിൻ്റെ തെളിവാണ് കൊലപാതകമെന്ന് ചൂണ്ടികാണിച്ച് ഡിഎംകെയ്ക്ക് എതിരെ പ്രതിക്ഷേധം ശക്തമാക്കിയിരിക്കുകയാണ് മറ്റ് പ്രതിപക്ഷ പാർട്ടികൾ.

ഒരു ദേശീയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ കൊല്ലപ്പെടുമ്പോൾ ഞാൻ എന്ത് പറയും, ക്രമസമാധാനം ലജ്ജാകരമാണ്, നിയമത്തെയോ പോലീസിനെയോ ഭയക്കേണ്ടതില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിയുടെ പ്രതികരണം. ബിഎസ്പി നേതാവ് ചെന്നൈയിലെ വീടിന് പുറത്ത് വെച്ച് ദാരുണമായി കൊലപ്പെട്ടത് അങ്ങേയറ്റം അപലപനീയമാണ്. സംസ്ഥാന സർക്കാർ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.

വിമുക്തഭടന്മാരുടെ ഇസിഎച്ച്എസ് ഇൻഷുറൻസ് റദ്ദാക്കിയത് പിൻവലിച്ചു; നടപടി റിപ്പോർട്ടർ വാർത്തയെ തുടർന്ന്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us