കണ്ണൂർ സർവ്വകലാശാലയിൽ 25ാം തവണയും എസ്എഫ്ഐ; പ്രതിസന്ധി കാലത്തെ രാഷ്ട്രീയ മറുപടിയെന്ന് നേതാക്കൾ

എംഎസ്എഫ്, കെഎസ്യു സഖ്യമായ യുഡിഎസ്എഫിന് ഒരു സീറ്റ് പോലും നേടാനായില്ല

dot image

കണ്ണൂര്: കണ്ണൂര് സര്വകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പില് എസ്എഫ്ഐക്ക് ഉജ്വല വിജയം. മുഴുവൻ സീറ്റുകളിലും വിജയിച്ചാണ് എസ്എഫ്ഐ തുടർച്ചയായ 25 -ാം വർഷവും ഭരണം പിടിച്ചെടുത്തത്. എംഎസ്എഫ്, കെഎസ്യു സഖ്യമായ യുഡിഎസ്എഫിന് ഒരു സീറ്റ് പോലും നേടാനായില്ല.

തിരഞ്ഞെടുപ്പിനിടെ കള്ളവോട്ട് ആരോപണമുയർന്നതോടെ എസ്എഫ്ഐ- യുഡിഎസ്എഫ് സംഘർഷവും ഉണ്ടായിരുന്നു. സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്യു - എംഎസ്എഫ് പ്രവർത്തകർ കള്ള വോട്ട് ചെയ്തുവെന്ന് എസ്എഫ്ഐ ആരോപിച്ചതോടെയാണ് സംഘർഷമുണ്ടായത്. കള്ളവോട്ട് ആക്ഷേപം തെറ്റാണെന്ന് പറഞ്ഞ് യുഡിഎസ്എഫ് രംഗത്തെത്തി. കാസര്കോട് നിന്നുള്ള വോട്ടറുടെ തിരിച്ചറിയല് കാര്ഡ് എസ്എഫ്ഐ പ്രവര്ത്തകര് തട്ടിപ്പറിച്ച് ഓടി എന്ന് കെഎസ്യു, എംഎസ്എഫ് നേതാക്കൾ ആരോപിച്ചു. എന്നാല്, കള്ളവോട്ടിനുള്ള ശ്രമം പ്രതിരോധിക്കുകയായിരുന്നുവെന്നാണ് എസ്എഫ്ഐ ഇതിനെ വിശദീകരിച്ചത്. സംഘര്ഷമുണ്ടായതിനെ തുടര്ന്ന് പൊലീസ് ലാത്തി വീശി.

ശേഷം കനത്ത പൊലീസ് സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ആരോപണം അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞതോടെ ആക്ഷേപമുന്നയിക്കപ്പെട്ട വിദ്യാർത്ഥിനി വോട്ട് ചെയ്യുകയും ചെയ്തു. ഒടുവിൽ ഫലം പുറത്തുവന്നപ്പോൾ എസ്എഫ്ഐ എട്ട് സീറ്റുകളിലും വിജയിച്ചു. കാൽനൂറ്റാണ്ടായി എസ്എഫ്ഐ തുടരുന്ന സമഗ്രാധിപത്യം ഇത്തവണയും തുടർന്നു എന്നതിനപ്പുറം പ്രതിസന്ധിയുടെ കാലത്ത് നേടിയ വിജയം എന്ന നിലയിൽ സംഘടനയുടെ രാഷ്ട്രീയ മറുപടി കൂടിയാണ് എന്ന് എസ്എഫ്ഐ നേതാക്കൾ പ്രതികരിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പുറത്ത് വിടാൻ പറ്റുന്നത് പുറത്ത് വിടും: സജി ചെറിയാൻ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us