മൂന്നാം മോദി സർക്കാരിന്റെ ആദ്യ കേന്ദ്ര ബജറ്റ് ഈ മാസാവസാനം

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുക

dot image

ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ കേന്ദ്ര ബജറ്റ് ജൂലായ് 23ന്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് ബജറ്റ് നിർവഹിക്കുക. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ബജറ്റ് അവതരണ തീയതി പ്രഖ്യാപിച്ചത്. ബജറ്റ് സമ്മേളനത്തിനായി ലോക്സഭ ജൂലൈ 22ന് ചേർന്ന് ആഗസ്റ്റ് 12ന് പിരിയുമെന്നും റിജിജു പറഞ്ഞു.

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റാണിത്. നേരത്തെ വോട്ട് ഓൺ അക്കൗണ്ട് മാത്രമാണ് ധനമന്ത്രി അവതരിപ്പിച്ചത്. ജൂലൈ 23നായിരിക്കും സമ്പൂർണ്ണ ബജറ്റ് അവതരണം. തുടർച്ചയായ രണ്ടാം തവണയാണ് ധനമന്ത്രിയായി നിർമല സീതാരാൻ എത്തുന്നത്. രണ്ടാം ടേമിൽ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രിയെന്ന മൊറാർജി ദേശായിയുടെ റെക്കോഡ് നിർമല മറികടക്കും. തുടർച്ചയായി ഏഴ് ബജറ്റുകൾ അവതരിപ്പിച്ചാവും നിർമല റെക്കോർഡ് മറികടക്കുക.

ഈ വര്ഷം ഇത് രണ്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിര്മല സീതാരാമന് അവതരിപ്പിക്കാനിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഈ വര്ഷം ആദ്യത്തില് ഇടക്കാല ബജറ്റ് രണ്ടാം മോദി സർക്കാരിന് കീഴിൽ നിർമ്മല സീതാരാമൻ അവതരിപ്പിച്ചിരുന്നു.

കുറ്റപത്രം സമർപ്പിച്ചില്ല; പാനൂർ ബോംബ് സ്ഫോടന കേസിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കൂടി ജാമ്യം
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us