ഹേമ കമ്മിറ്റി ഉത്തരവിൽ ഡബ്ല്യുസിസി പ്രിതിനിധിയും നടിയുമായ സജിത മഠത്തിൽ. ഉത്തരവ് സ്വാഗതാഡർഹമാണെന്നും ആരേയും കരിവാരി തേയ്ക്കുക എന്നതല്ല സിനിമ മേഖലയിൽ ഗൗരവമായ മാറ്റം കൊണ്ടുവരിക എന്നതായിരുന്നു തങ്ങളുടെ ആവശ്യമെന്നും സജിത മഠത്തിൽ റിപ്പോർട്ടറിനോട് പ്രതികരിച്ചു.
നിരവധി തവണ ഇതിനായി ശ്രമിച്ചുവെങ്കിലും നടന്നില്ല മാറ്റങ്ങൾ ആർക്ക് വേണ്ടിയാണ്, ആരുടെ പ്രശ്നങ്ങളായിരുന്നു പരിഹരിക്കേണ്ടത് എന്നതിനെ കുറിച്ച് സംസാരിക്കുന്നതിന് പകരം ഇതിൽ ബാധിക്കുന്നവരെ കുറിച്ചായിരുന്നു റിപ്പോർട്ടു മുന്നോട്ട് വെച്ചപ്പോൾ ഉയർന്ന ആശങ്ക. അത് തങ്ങളെ വളരെ സങ്കടപ്പെടുത്തിയിരുന്നു എന്നും സജിത മഠത്തിൽ പറഞ്ഞു.
വളരെ സന്തോഷമുള്ള കാര്യമാണ്. ഇത് ഒരിക്കലും പുറത്ത് വരുമെന്ന് കരുതിയതല്ല. കാരണം അതിന് മുകളിൽ മറ്റൊരു കമ്മിറ്റി ഉണ്ടാക്കി എന്തൊക്കെയോ മാറ്റങ്ങൾ വരാൻ പോകുന്നു എന്നും ആ കമ്മിറ്റിയാണ് കാര്യങ്ങളൊക്കെ ചെയ്യാൻ പോകുന്നത് എന്നൊക്കെയാണ് ചലച്ചിത്ര അക്കാദമിയിലൊക്കെ വിളിച്ച് അന്വേഷിക്കുമ്പോൾ നമുക്ക് ലഭിച്ചിരുന്നു വിവരം. അതുകൊണ്ട് തന്നെ ഈ ഉത്തരവ് ഏറെ സന്തോഷം നൽകുന്ന ഒന്നുതന്നെയാണ്.
ഹേമ കമ്മിറ്റി മുന്നോട്ട് വെയ്ക്കുന്ന കാര്യങ്ങൾ തീച്ഛയായും സിനിമ മേഖലയിൽ ഗൗരവമായി മാറ്റങ്ങളുണ്ടാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നു. എന്നാൽ അത് വളരെ അപകടം പിടിച്ച ഒന്നാണ് എന്നും അത് പുറത്ത് വന്നാൽ കുറേ പേരെ ബാധിക്കും എന്ന മട്ടിലാണ് പറഞ്ഞത്. അതായത്, ഏറ്റവും കൂടുതൽ ആശങ്കയുണ്ടായിരുന്നത് ഇത് ബാധിക്കുന്നവരെ കുറിച്ചായിരുന്നു. അല്ലാതെ മാറ്റങ്ങൾ ആർക്ക് വേണ്ടിയാണ് മറ്റേണ്ടത്, ആരുടെ പ്രശ്നങ്ങളായിരുന്നു പരിഹരിക്കേണ്ടത് അതിനെ കുറിച്ച് സംസാരിക്കുന്നത് വളരെ കുറവായിരുന്നു. അത് ഞങ്ങളെ വളരെ സങ്കടപ്പെടുത്തിയിരുന്നു.
ഹേമ കമ്മീഷന് റിപ്പോർട്ട് പുറത്ത് വിടണം; ഉത്തരവുമായി വിവരാവകാശ കമ്മീഷന്ആരേയും കരിവാരി തേയ്ക്കുക എന്നതല്ല നമ്മുടെ ആവശ്യം. സിനിമ മേഖലയിൽ ഗൗരവമായ മാറ്റം കൊണ്ടുവരിക എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. പക്ഷെ അത് സംഭവിച്ചില്ല എന്ന് മാത്രമല്ല, പല രീതിയിലും ശ്രമിച്ചെങ്കിലും ഒരു തരത്തിലും മുന്നോട്ട് പോകാത്ത സാഹചര്യമായിരുന്നു. ആ അവസ്ഥയിൽ ഇങ്ങനെയൊരു ഇടപെടൽ ഉണ്ടായതിൽ എല്ലാവർക്കും വളരെയധികം സന്തോഷമുണ്ട്.
ഹേമ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം ഇൻഡസ്ട്രിയിലുണ്ടായ ആകെ മാറ്റം ഐസിസി കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നു എന്നതാണ്. അതിനൊരു മോണിറ്ററിംഗ് കമ്മിറ്റിയൊക്കെ ഉണ്ടായി. പക്ഷെ അത് ഹേമ കമ്മിറ്റിയുമായി യാതൊരു ബന്ധവുമില്ല. അതല്ലാതെ വലിയ മാറ്റങ്ങളുണ്ടായിട്ടില്ല. അതല്ലാതെ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു മുൻകൈ ഉണ്ടായിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ടതുണ്ട്.
'നികുതി അടയ്ക്കുന്ന എല്ലാവരുടെയും അവകാശം, കാത്തിരുന്ന ഉത്തരവ്'; ഹേമ കമ്മീഷന് ഉത്തരവിൽ ഡബ്ല്യുസിസി