കണ്ണൂർ സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്;കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന് എസ്എഫ്ഐ

കള്ളവോട്ട് ചോദ്യം ചെയ്തതിനാണ് യുഡിഎസ്എഫ് ആക്രമണം നടത്തിയതെന്ന് എസ്എഫ്ഐ ആരോപിച്ചു

dot image

കണ്ണൂർ: സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പില് എസ്എഫ്ഐ-കെഎസ്യു സംഘർഷം. കെഎസ്യു - എംഎസ്എഫ് പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്നായിരുന്നു എസ്എഫ്ഐ പ്രവര്ത്തകരുടെ ആരോപണം. തുടര്ന്ന് സംഘര്ഷമുണ്ടായതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. കള്ളവോട്ട് ചോദ്യം ചെയ്തതിനാണ് യുഡിഎസ്എഫ് ആക്രമണം നടത്തിയതെന്നും എസ്എഫ്ഐ ആരോപിച്ചു. ഇരുകൂട്ടരും മുദ്രാവാക്യം വിളിക്കുകയും പരസ്പരം വെല്ലുവിളിക്കുകയും ചെയ്തു. കെഎസ്യു - എംഎസ്എഫ് യുയുസിമാരുടെ തിരിച്ചറിയൽ രേഖ എസ്എഫ്ഐ തട്ടിയെടുത്തെന്ന് യുഡിഎസ്എഫ് നേതാക്കളും ആരോപിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us