തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടരുന്നു. ഇന്ന് മൂന്ന് പേരാണ് പനി ബാധിച്ച് മരിച്ചത്. 11,050 പേര് ഇന്ന് ചികിത്സ തേടി. 159 പേര്ക്ക് ഇന്ന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
420 പേര് ഡെങ്കിപ്പനി ലക്ഷങ്ങളോടെ ചികില്സയിലാണ്. ഇന്ന് എട്ട് പേര്ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 32 പേര്ക്ക് മഞ്ഞപ്പിത്തവും 42 പേര്ക്ക് എച്ച് 1 എന് 1ഉം ഇന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് 493 പേര്ക്ക് ഡെങ്കിപ്പനിയും 158 പേര്ക്ക് എച്ച് 1 എന് 1ഉം സ്ഥിരീകരിച്ചു.
പനി പടരുന്ന സാഹചര്യത്തില് ജനങ്ങള് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.
*എലിപ്പനി രോഗ ലക്ഷണങ്ങൾ
പനി,നടുവേദന,കാലിലെ പേശികളിൽ വേദന, കണ്ണിന് മഞ്ഞ നിറം എന്നിവയാണ് രോഗ ലക്ഷണങ്ങൾ
*എച്ച്1 എൻ1 രോഗ ലക്ഷണങ്ങൾ
ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയിൽ, ഛർദ്ദി, വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങൾ
*ഡെങ്കിപ്പനി രോഗ ലക്ഷണങ്ങൾ
കടുത്ത പനി, തലവേദന, നടുവേദന, കണ്ണിനുള്ളിൽ വേദന എന്നിവയാണ് രോഗ ലക്ഷണങ്ങൾ