പ്രശസ്ത സഹ സംവിധായകൻ വാൾട്ടർ ജോസ് (56 ) അന്തരിച്ചു. പ്രശസ്ത ഹാർമോണിയം കലാകാരനായ ജോസിന്റെ മകനാണ് ഇദ്ദേഹം. രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംവിധായകരായ സിദ്ദിഖ് ലാൽ കൂട്ടുകെട്ടിന്റെ ശിഷ്യരിൽ പ്രധാനിയായ വാൾട്ടർ ജോസ് മലയാളത്തിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സഹസംവിധാന ചുമതല നിർവ്വഹിച്ചിട്ടുണ്ട്. സിദ്ധിഖ് ലാൽ , ലാൽ ജോസ് , വേണു ( ഛായാഗ്രാഹകൻ ) കലാധരൻ അടൂർ തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള വാൾട്ടർ ജോസ് ചലച്ചിത്ര രംഗത്ത് ഗാഢമായ സൗഹൃദം പുലർത്തിപ്പോന്ന വേറിട്ട വ്യക്തിത്വമായിരുന്നു.
ആ അഴകിയ ലൈലയ്ക്ക് അവകാശികളുണ്ട്; ആരോപണവുമായ സംഗീത സംവിധായകൻ സിർപ്പിഅവിവാഹിതനായ വാൾട്ടർ ജോസ് സംവിധായകൻ ലാലിന്റെ പിതൃസഹോദര പുത്രൻ കൂടിയാണ്. കതൃക്കടവ് സിബിഐ റോഡിലുള്ള സഹോദരന്റെ വീട്ടിൽ ഉച്ചവരെ പൊതുദർശനമുണ്ട്. ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് കതൃക്കടവ് സെന്റ് ഫ്രാൻസിസ് ചർച്ചിലാണ് അന്ത്യകർമ്മങ്ങൾ നടക്കുക.