കൂടോത്ര വിവാദം പൊലീസ് സ്റ്റേഷനില്; പരാതിയുമായി കേരള കോണ്ഗ്രസ് നേതാവ്

അന്വേഷണത്തിന് ശേഷമാകും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുക

dot image

തിരുവനന്തപുരം: കെ സുധാകരനുമായി ബന്ധപ്പെട്ട കൂടോത്ര വിവാദത്തിൽ പൊലീസിൽ പരാതി. ഡിജിപിയ്ക്ക് ലഭിച്ച പരാതി സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറി. കേരള കോൺഗ്രസ് നേതാവ് എഎച്ച് ഹാഫീസാണ് ഡിജിപിയ്ക്ക് പരാതി നൽകിയത്. കമ്മീഷ്ണർ കന്റോൺമെന്റ പരാതി എസിപിയ്ക്ക് കൈമാറി. മ്യൂസിയം പൊലീസായിരിക്കും കേസ് അന്വേഷിക്കുക. അന്വേഷണത്തിന് ശേഷമാകും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുക.

ദിവസങ്ങൾക്ക് മുൻപാണ് കോണ്ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന് കെ സുധാകരന്റെ വീട്ടുപറമ്പിൽ നിന്നും കൂടോത്രം ചെയ്തതെന്ന് കരുതപ്പെടുന്ന വസ്തുക്കൾ പുറത്തെടുത്തത്. വസ്തുക്കൾ പുറത്തെടുത്ത ദിവസം കെ സുധാകരനൊപ്പം രാജ്മോഹന് ഉണ്ണിത്താന് എംപിയും ഉണ്ടായിരുന്നു. തന്നെ അപായപ്പെടുത്താനാണ് 'കൂടോത്രം' വെച്ചതെന്ന് കെ സുധാകരന് പിന്നീട് പ്രതികരിച്ചിരുന്നു. തകിടും ചില രൂപങ്ങളുമായിരുന്നു പുറത്തെടുത്തത്. ഇത്രയും ചെയ്തിട്ടും താന് ബാക്കിയുണ്ടല്ലോയെന്ന് സുധാകരന് ഉണ്ണിത്താനോട് പറയുന്നത് വീഡിയോയില് കേള്ക്കാം. തനിക്ക് കൂടോത്രത്തില് വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉണ്ണിത്താന് നിര്ദേശവും നല്കുന്നുണ്ടായിരുന്നു.

അതേമയം 'കൂടോത്രം' വിവാദത്തില് കോണ്ഗ്രസിനെ പരിഹസിച്ച് യൂത്ത് കോണ്ഗ്രസ് രംഗത്തെത്തിയിരുന്നു. കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ല. പണിയെടുത്താലേ പാര്ട്ടിയുണ്ടാവൂ എന്ന് യൂത്ത് കോണ്ഗ്രസ് വൈസ് പ്രസിഡന്റ് അബിന് വര്ക്കി വിമര്ശിച്ചിരുന്നു. കൂടോത്രം ചെയ്യുന്നവര് ജീവിക്കുന്നത് 2024-ലാണെന്നും ജവഹര്ലാല് നെഹ്റുവിന്റെ പാര്ട്ടിയാണ് നമ്മുടേതെന്ന് ഓര്ക്കുന്നത് നല്ലതാണെന്നായിരുന്നു അബിന് വിമര്ശിച്ചത്.

രണ്ട് ദിവസത്തെ സന്ദർശനത്തിന് മോദി റഷ്യയിൽ; നാളെ പുടിനുമായി കൂടിക്കാഴ്ച

കൂടോത്രം വയ്ക്കാന് എടുക്കുന്ന പണിയുടെ പകുതി പണി പാര്ട്ടിയില് എടുത്താല് നല്ല നേതാവാകാമെന്ന് പരിഹസിച്ചുകൊണ്ടായിരുന്നു അബിൻ വർക്കിയുടെ പ്രതികരണം. യങ് ഇന്ത്യ യൂത്ത് ലീഡേഴ്സ് മീറ്റിന്റെ കുറ്റ്യാടിയിലെ പരിപാടിയിലായിരുന്നു അബിന് വര്ക്കിയുടെ പ്രസംഗം.

dot image
To advertise here,contact us
dot image