തദ്ദേശ വാർഡ് വിഭജന ബില്ലിന് അനുമതി; ഗവർണർ ഒപ്പുവച്ചു

തദ്ദേശസ്ഥാപനങ്ങളിൽ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ബില്ലിലാണ് ഗവർണർ ഇപ്പോൾ ഒപ്പുവച്ചിരിക്കുന്നത്

dot image

തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഗവർണർ ഒപ്പുവച്ചു. തദ്ദേശസ്ഥാപനങ്ങളിൽ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ബില്ലിലാണ് ഗവർണർ ഇപ്പോൾ ഒപ്പുവച്ചിരിക്കുന്നത്. ചർച്ച നടത്താതെ പാസാക്കിയ ബില്ലിന് അനുമതി നൽകരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അഞ്ച് മിനുട്ടുകൊണ്ടാണ് നിയമസഭ തദ്ദേശ ബിൽ പാസാക്കിയത്.

സബ്ജറ്റ് കമ്മിറ്റിക്ക് വിടാതെയാണ് ബിൽ പാസാക്കിയത്. അസാധാരണ ഘട്ടങ്ങളിൽ മാത്രമാണ് ബിൽ സബ്ജറ്റ് കമ്മിറ്റിക്ക് വിടാതെ പാസാക്കാറുള്ളത്. പ്രതിപക്ഷം സഹകരിക്കാത്തത് കൊണ്ടാണ് ബില് അഞ്ച് മിനുട്ടുകൊണ്ട് പാസാക്കിയതെന്നാണ് അന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചത്.

941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാർഡുകളാണ് നിലവില് ഉള്ളത്. പുതിയ ബിൽ നിയമായതോടെ ഇതിൽ മാറ്റം വരും. നഗരസഭകളിലെയും കോർപ്പറേഷനുകളിലെയും വാർഡുകളുടെ എണ്ണം വർദ്ധിക്കും.

വാർഡ് വിഭജനത്തിനായി 2019 ൽ ഓർഡിനന്സ് ഇറക്കിയെങ്കിലും ഗവർണർ ഒപ്പിട്ടിരുന്നില്ല. എന്നാൽ നിയമസഭ ബില് പാസാക്കി. പിന്നാലെ കൊവിഡ് വന്നതോടെ വാർഡ് വിഭജനത്തിൽ നിന്ന് സർക്കാർ പിന്മാറി. ആ നിയമത്തില് കാര്യമായ മാറ്റം വരുത്താതെയാണ് പുതിയ തദ്ദേശ ബിൽ കൊണ്ടുവന്നിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us