'തോൽവിയിൽ വാക്കും പ്രവർത്തിയും ജീവിതശൈലിയും പ്രശ്നങ്ങളായിട്ടുണ്ടോയെന്ന് പരിശോധിക്കണം'; എം എ ബേബി

ജനങ്ങളെ കേള്ക്കാന് പാര്ട്ടി തയാറാവണമെന്നും എം എ ബേബി

dot image

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് രംഗത്തെ തിരിച്ചടികൾ അതീവ ഗുരുതരമെന്ന് സമ്മതിക്കാതെ വയ്യെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. വാക്കും പ്രവർത്തിയും ജീവിതശൈലിയും പ്രശ്നങ്ങളായിട്ടുണ്ടോയെന്ന് പരിശോധിക്കണമന്നും പച്ചക്കുതിര മാസികയിൽ എഴുതിയ ലേഖനത്തിൽ എം എ ബേബി ആവശ്യപ്പെടുന്നു. ജനങ്ങളെ കേള്ക്കാന് പാര്ട്ടി തയാറാവണമെന്നും ബേബി ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് പരാജയങ്ങൾ മുൻനിർത്തിയല്ല ഇടതുപക്ഷത്തിൻ്റെ പ്രസക്തി വിലയിരുത്തേണ്ടെതെന്ന വാദം ശരിയാണെങ്കിലും ഇപ്പോഴത്തെ തിരിച്ചടി അതീവ ഗുരുതരമാണെന്ന് സമ്മതിക്കാതെ വയ്യെന്നാണ് ലേഖനത്തിലെ ബേബിയുടെ തുറന്നുപറച്ചിൽ. തിരുത്തൽ അനിവാര്യമെന്ന് വ്യക്തമാക്കുന്ന ലേഖനത്തിൽ തിരുത്താതെ ദുരവസ്ഥക്ക് പരിഹാരം കാണാനാവില്ലെന്നും ഓർമ്മിപ്പിക്കുന്നുണ്ട്.

നേതാക്കളുടെ വാക്കും പ്രവർത്തിയും ജീവിതശൈലിയും പ്രശ്നങ്ങളായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും എം എ ബേബി ആവശ്യപ്പെടുന്നു. പാര്ട്ടിയുടെ ബഹുജന സ്വാധീനത്തിൽ ചോർച്ചയും ഇടിവും സംഭവിച്ചു. ഉൾപാർട്ടി വിമർശനങ്ങൾ ഉൾക്കൊള്ളാനും തിരുത്താനും തയ്യാറാകണം. ജനങ്ങളോട് പറയുന്നത് പോലെ ജനങ്ങൾ പറയുന്നത് കേൾക്കാനും ഇടതുപക്ഷം തയാറാവണമെന്ന് എം എ ബേബി ആവശ്യപ്പെടുന്നുണ്ട്.

നിർവ്യാജ്യം തിരുത്തിന് തയ്യാറായില്ലെങ്കിൽ വലിയ തിരിച്ചടിയുണ്ടാകും. ഇന്ത്യന് പാര്ലെന്റിലുള്ളത് ഇടതുപക്ഷത്തിന്റെ ശോഷിച്ച സാന്നിധ്യമാണെന്നും എം എ ബേബി സമ്മതിക്കുന്നു. പാര്ട്ടി തിരുത്തല് പ്രക്രിയയിലേക്ക് കടക്കാനിരിക്കെയാണ് എം എം ബേബിയുടെയും വിമര്ശനം എന്നതാണ് ശ്രദ്ധേയം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us