തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്; കെ ബാബുവിന് സുപ്രീം കോടതിയുടെ നോട്ടീസ്

ഹൈക്കോടതി വിധിക്കെതിരെ എം സ്വരാജ് നൽകിയ ഹർജിയിലാണ് നടപടി

dot image

തിരുവനന്തപുരം: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഹൈക്കോടതി വിധിക്കെതിരെ എം സ്വരാജ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് ഫലം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സ്വരാജ് ഹർജി നൽകിയിരുന്നത്.

2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്നാരോപിച്ചാണ് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം സ്വരാജ് കെ ബാബുവിനെതിരെ ഹൈകോടതിയെ സമീപിച്ചത്. മതം, ജാതി, ഭാഷ, സമുദായം എന്നിവയുടെ പേരിൽ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 992 വോട്ടുകൾക്കാണ് കെ ബാബു എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം സ്വരാജിനെ പരാജയപ്പെടുത്തിയത്. 2016ൽ ബാബുവിനെ സ്വരാജ് 4471 വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. ബാർ കോഴ വിവാദം ആഞ്ഞടിച്ച സമയമായിരുന്നു അത്. 25 വര്ഷം ബാബു തുടര്ച്ചയായി എംഎല്എ ആയിരുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ.

dot image
To advertise here,contact us
dot image