
കണ്ണൂര്: നമ്പര് പ്ലേറ്റില്ലാത്ത വാഹനത്തില് യാത്ര ചെയ്ത ഷുഹൈബ് കൊലപാതക കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ പരാതി നല്കി യൂത്ത് കോണ്ഗ്രസ്. വിവാദമായതോടെ സോഷ്യല് മീഡിയയില് നിന്ന് വീഡിയോ ആകാശ് തില്ലങ്കേരി പിന്വലിച്ചിട്ടുണ്ട്.
വാഹനത്തില് സഞ്ചരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില് ആകാശ് തില്ലങ്കേരി പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മാസ് സിനിമാ ഡയലോഗുകള് ചേര്ത്ത് എഡിറ്റ് ചെയ്ത വീഡിയോ ആണ് പങ്കുവെച്ചത്. അതേസമയം നിയമം ലംഘിച്ച ആകാശ് തില്ലങ്കേരിക്കെതിരെ മോട്ടോര്വാഹനവകുപ്പ് ഇതുവരെ നടപടിയെടുത്തിട്ടില്ല.