പത്തനംതിട്ട: മണിപ്പൂരില് നിന്നും അനുമതിയില്ലാതെ കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സ്ഥാപനത്തിനെതിരെ നടപടി. പത്തനംതിട്ട തിരുവല്ല ജസ്റ്റിന്സ് ഹോമിലേക്കാണ് കുട്ടികളെ കൊണ്ടുവന്നെന്ന് കണ്ടെത്തിയത്. ശിശുക്ഷേമ സമിതി ഇടപെട്ട് 28 കുട്ടികളെ ഹോസ്റ്റലുകളിലേക്ക് മാറ്റി. 19 ആണ്കുട്ടികളെയും 9 പെണ്കുട്ടികളേയുമാണ് മാറ്റിപ്പാര്പ്പിച്ചത്.
ജസ്റ്റിന്സ് ഹോമില് ഭക്ഷണം അടക്കം അടിസ്ഥാന സൗകര്യങ്ങള് ഇല്ലെന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി ലഭിച്ചിരുന്നു. തുടര്ന്ന് സിഡബ്ല്യുസി അധികൃതര് സ്ഥാപനത്തിലെത്തി അന്വേഷണം നടത്തിയിരുന്നു. സത്യം മിനിസ്ട്രിക്ക് കീഴിലാണ് ജസ്റ്റിന്സ് ഹോം പ്രവര്ത്തിക്കുന്നത്. സ്ഥാപനത്തിന് സിഡബ്ല്യുസി എന്ഒസി നല്കിയിട്ടില്ല.
രണ്ടര മാസം മുമ്പാണ് 32 ആണ്കുട്ടികളെയും 24 പെണ്കുട്ടികളേയും ജസ്റ്റിന്സ് ഹോമില് എത്തിച്ചത്. കുറച്ച് കുട്ടികളെ മണിപ്പൂരിലേക്ക് തിരിച്ചയച്ചതായി ജസ്റ്റിന്സ് ഹോം അധികൃതര് പറഞ്ഞു. ഈ കുട്ടികളെ കുറിച്ച് അന്വേഷണം നടത്തുമെന്ന് സിഡബ്ല്യുസി അറിയിച്ചു. ആണ്കുട്ടികളെ കൊല്ലം ഗവണ്മെന്റ് ബോയ്സ് ഹോമിലേക്കാണ് മാറ്റിയത്. പെണ്കുട്ടികളെ തിരുവല്ല നിക്കോള്സണ്സ് സ്കൂളിലെ ഹോസ്റ്റലിലേക്കും മാറ്റി.
'കണക്കില്ല': കേരളീയം രണ്ടാം എഡിഷനൊരുങ്ങുന്നത് ആദ്യത്തേതിന്റെ വരവുചെലവ് കണക്കുകള് പുറത്തുവിടാതെ