ഒരിക്കല് രാജിസന്നദ്ധത അറിയിച്ചിരുന്നു, വേണ്ടെന്ന് പറഞ്ഞത് നദ്ദ: കെ സുരേന്ദ്രന്

'ഡല്ഹിയില് ചെന്ന് ബിജെപി ദേശീയ അധ്യക്ഷന് ജെ പി നദ്ദയെ കണ്ടാണ് സന്നദ്ധത അറിയിച്ചത്'

dot image

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് താന് ഒരിക്കല് രാജിസന്നദ്ധത അറിയിച്ചിരുന്നുവെന്ന് കെ സുരേന്ദ്രന്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില് പരാജയപ്പെട്ടപ്പോഴായിരുന്നു രാജി വെക്കാന് തയ്യാറാണെന്ന് നേതൃത്വത്തെ അറിയിച്ചത്. ഡല്ഹിയില് ചെന്ന് ബിജെപി ദേശീയ അധ്യക്ഷന് ജെ പി നദ്ദയെ കണ്ടാണ് സന്നദ്ധത അറിയിച്ചത്. രാജി വെക്കേണ്ടെന്ന് പറഞ്ഞത് നദ്ദയാണെന്നും സുരേന്ദ്രന് പറഞ്ഞു. തിരുവനന്തപുരത്ത് ചേര്ന്ന ബിജെപി നേതൃയോഗത്തില് സംസാരിക്കവെയായിരുന്നു പ്രതികരണം.

ജെ പി നദ്ദയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ പാര്ട്ടിയാണ് ബിജെപിയെന്ന് നദ്ദ പറഞ്ഞു. ബിജെപി ഉത്തരേന്ത്യന് പാര്ട്ടിയാണെന്ന് ആക്ഷേപിച്ചു. ആന്ധ്രയിലെ വിജയത്തോടെ ഇന്ത്യ മുഴുവനുമുള്ള പാര്ട്ടിയാണെന്ന് തെളിഞ്ഞു. രാജ്യത്ത് ആശയത്തില് അധിഷ്ടിതമായുള്ള പാര്ട്ടി ബിജെപി മാത്രമാണ്. കേരളത്തില് മികച്ച വിജയത്തിനായി കാത്തിരിക്കുകയാണ്. തിരുവനന്തപുരത്തും ആറ്റിങ്ങലിലും തോല്വിയല്ല ജയമാണ് ഉണ്ടായത്. കോണ്ഗ്രസിന് വലിയ വിജയമെന്നാണ് പ്രചരിപ്പിക്കുന്നത്. 13 സംസ്ഥാനങ്ങളില് അവര്ക്ക് സീറ്റ് നേടാന് കഴിഞ്ഞിട്ടില്ല. പ്രാദേശിക പാര്ട്ടികളുടെ സഹായത്തോടെയാണ് കോണ്ഗ്രസ് ജയിച്ചത്. പരാദ ജീവിയെന്നാണ് ഇതിനെ വിശേഷിപ്പിക്കുകയെന്നും നദ്ദ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള് ചര്ച്ച ചെയ്യലായിരുന്നു ബിജെപി നേതൃയോഗത്തിന്റെ മുഖ്യലക്ഷ്യം. ലോക്സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം ആവര്ത്തിക്കാന് കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്പ് പ്രദേശിക തലത്തില് സംഘടന കൂടുതല് ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

ബിജെപി ലോകത്തെ ഏറ്റവും വലിയ പാര്ട്ടി, കേരളത്തില് മികച്ച വിജയത്തിനായി കാത്തിരിക്കുന്നു: ജെ പി നദ്ദ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us