കൊല്ലം: ഗതാഗത നിയമലംഘനത്തിന് സര്ക്കാര് വാഹനത്തിനെതിരെ നടപടി. ചവറ കെഎംഎംഎല് എംഡിയുടെ വാഹനത്തിനെതിരെ ഹൈക്കോടതിയാണ് നടപടിയെടുക്കാൻ നിർദേശം നൽകിയത്. ചവറ കെഎംഎംഎല് എംഡി കാറിൽ ബീക്കണ് ലൈറ്റ് ഉപയോഗിച്ചതിനാണ് ഹൈക്കോടതിയുടെ നടപടി. വാഹനം ഇന്നുതന്നെ കസ്റ്റഡിയിലെടുക്കാനും ഡിവിഷന് ബെഞ്ച് നിർദേശം നൽകി. വാഹനത്തിന് മുകളിൽ സർക്കാർ ബോർഡ് വെച്ചതും ഗുരുതരമായ തെറ്റായി ഡിവിഷന് ബെഞ്ച് ചൂണ്ടി കാട്ടി.
ആകാശ് തില്ലങ്കേരി നമ്പര് പ്ലേറ്റും സീറ്റ് ബെല്റ്റും ഇല്ലാതെ ജീപ്പ് ഓടിച്ചെന്ന കേസിലും ഹൈക്കോടതി ഇടപെട്ടു. അടിയന്തര നടപടി സ്വീകരിക്കാന് ജോയിന്റ് കമ്മിഷണര്ക്ക് ഹൈക്കോടതി നിര്ദ്ദേശം നൽകി. വാഹനം ഓടിക്കുന്നത് ക്രിമിനല് കേസില് ഉള്പ്പെട്ട ആളാണ് എന്ന് മനസിലാക്കുന്നുവെന്നും ഇത്തരം വാഹനങ്ങള് പൊതുനിരത്തില് ഉണ്ടാകാനേ പാടില്ലെന്നും ഹൈക്കോടതി ചൂണ്ടി കാണിച്ചു. നടപ്പാതകളില് വാഹനം പാര്ക്ക് ചെയ്താല് സ്വമേധയാ കേസെടുക്കുമെന്നും ഹൈക്കോടതി ഈ രണ്ട് വിധി പ്രസ്താവനയ്ക്കൊപ്പം ചൂണ്ടി കാട്ടി.
നമ്പർ പ്ലേറ്റില്ലാത്ത മോഡിഫൈഡ് ജീപ്പിൽ ആകാശ് തില്ലങ്കേരിയുടെ യാത്ര; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി