
കണ്ണൂര്: ധര്മ്മടം ബ്രണ്ണന് കോളേജില് എസ്എഫ്ഐ-എബിവിപി സംഘര്ഷം. കൊടിതോരണങ്ങള് കെട്ടുന്നതുമായി ബന്ധപ്പെട്ട സര്ക്കമാണ് സംഘര്ഷത്തില് കലാശിച്ചത്. സംഘര്ഷത്തില് ഇരുവിഭാഗം നേതാക്കള്ക്കും പരിക്കേറ്റു. തുടര്ന്ന് കോളേജിന് പ്രിന്സിപ്പല് രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. കോളേജിനുള്ളിലെ കൊടി തോരണങ്ങള് പൊലീസ് അഴിച്ചുമാറ്റുകയാണ്.