പനിച്ചൂടില് കേരളം; ഇന്നലെ മരിച്ചത് ആറു പേര്

ഇന്നലെ ചികിത്സ തേടിയത് 13,756 പേര്

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം പ്രതിദിനം വര്ധിക്കുകയാണ്. സംസ്ഥാനത്ത് ഇന്നലെ പനിബാധിച്ച് ആറു പേര് മരിച്ചു. കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില് രണ്ടു പേര് വീതമാണ് മരിച്ചത്. വിവിധ ജില്ലകളിലായി ഇന്നലെ മാത്രം ചികിത്സ തേടിയത് 13,756 പേരാണ്. സാധാരണ പനിക്കു പുറമെ സംസ്ഥാനത്ത് ഡങ്കി പനിയും പടരുകയാണ്.

ഇന്നലെ മാത്രമായി 225 പേര്ക്ക് ഡെങ്കി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് എറ്റവും കൂടുതല് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് കളമശ്ശേരിയിലാണ്. ഇതിനു പുറമെ വെസ്റ്റ് നൈല് പനി, എലിപ്പനി, എച്ച്1 എന്1, മഞ്ഞപ്പിത്തം എന്നിവയും പടരുന്നുണ്ട്. കോഴിക്കോടിന് പുറമെ ആലപ്പുഴയിലും കഴിഞ്ഞ ദിവസം വെസ്റ്റ് നൈല് പനി സ്ഥിരീകരിച്ചിരുന്നു.

മൂന്ന് കുട്ടികളുമായി വാഹനം തടാകത്തിലേക്ക് ഇടിച്ചിറക്കി യുവാവ്; രക്ഷകരായത് വഴിയാത്രക്കാര്

പനി പടരുന്ന സാഹചര്യത്തില് ജനങ്ങള് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. സര്ക്കാര് ആശുപത്രികളില് പനി ബാധിതരാല് നിറഞ്ഞിരിക്കുകയാണ്. ജനറല്, സ്പെഷ്യല് വാര്ഡുകളില് പനി ബാധിതരുടെ എണ്ണം നാള്ക്കുനാള് കൂടുകയാണ്.

*എലിപ്പനി രോഗ ലക്ഷണങ്ങള്

പനി, നടുവേദന, കാലിലെ പേശികളില് വേദന, കണ്ണിന് മഞ്ഞ നിറം

*എച്ച്1 എന്1 രോഗ ലക്ഷണങ്ങള്

ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയില്, ഛര്ദ്ദി, വയറിളക്കം

*ഡെങ്കിപ്പനി രോഗ ലക്ഷണങ്ങള്

കടുത്ത പനി, തലവേദന, നടുവേദന, കണ്ണിനുള്ളില് വേദന.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us