അഭിഗേലിന് സൈക്കിൾ നൽകി റിപ്പോർട്ടർ; ഇനി ട്യൂഷന് പോകാൻ വേറെ വണ്ടി വേണ്ട

അഭിഗേൽ സാറ റെജിക്ക് റിപ്പോർട്ടർ ടി വി സൈക്കിൾ സമ്മാനിച്ചിരിക്കുകയാണ്

dot image

കൊല്ലം: കുഞ്ഞ് അഭിഗേലിനെ ഓർമ്മയില്ലെ, കേരളം മുഴുവൻ ആദിയോടെയായിരുന്നു കൊല്ലത്ത് നിന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട അഭിഗേലിൻ്റെ വാർത്ത കേട്ടത്. ഒടുവിൽ പൊലീസ് പിന്നാലെയുണ്ടെന്ന് തിരിച്ചറിഞ്ഞ് ആശ്രാമം മൈതാനിയിൽ അഭിഗേലിനെ ഉപേക്ഷിക്കുകയായിരുന്നു. അഭിഗേലിനെ തിരിച്ച് കിട്ടിയപ്പോൾ കേരള ഒന്നാകെ ആശ്വസിച്ചു. റിപ്പോർട്ട ടിവി ഉൾപ്പെടെ അഭിഗേലിനെ തട്ടിക്കൊണ്ട് പോയതിൻ്റെ വിവരങ്ങൾ അപ്പപ്പോൾ നൽകി കൊണ്ടിരുന്നത് കുട്ടിയെ തട്ടിയെടുത്ത സംഘത്തെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഇവർ കുട്ടിയെ കൊല്ലത്ത് ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത്.

ഇന്ന് അഭിഗേൽ സാറ റെജിക്ക് റിപ്പോർട്ടർ ടി വി സൈക്കിൾ സമ്മാനിച്ചിരിക്കുകയാണ്. മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ ആയിരുന്നു അഭിഗേലിനു സൈക്കിൾ നൽകാമെന്ന് ഏറ്റത്. റിപ്പോർട്ടർ ടിവിയുടെ വാർഷിക ആഘോഷ ദിവസം അതിഥിയായി എത്തിയപ്പോഴാണ് സൈക്കിൾ നൽകാമെന്ന് പറഞ്ഞത്. കൊല്ലത്ത് നിന്ന് അഭിഗേലിന് ഇഷ്ട്ടപെട്ട സൈക്കിൾ തന്നെ വാങ്ങി നൽകി. പിതാവ് റെജി, സഹോദരൻ ജോനാഥൻ എന്നിവർക്ക് ഒപ്പം വന്നാണ് അഭിഗേൽ സൈക്കിൾ ഏറ്റ് വാങ്ങിയത്.

സൈക്കിൾ കിട്ടിയതോടെ കുഞ്ഞ് അഭിഗേലിന് സന്തോഷം പറഞ്ഞറിയിക്കാനായില്ല. ഇനി ട്യൂഷന് പോകുന്നത് സൈക്കിളിലാണെന്നാണ് അവൾ പറയുന്നത്. സഹോദരൻ ജോനാഥനും ഒപ്പമുണ്ടായിരുന്നു. അഭികേൽ കേരളത്തിന്റെ മകളാണെന്ന് പിതാവ് റെജി പറഞ്ഞു. സൈക്കിളുമായി സന്തോഷത്തോടെയാണ് കുഞ്ഞ് മടങ്ങിയത്. ചേട്ടനും അനിയത്തിയും ഇനി ട്യൂഷന് ഒരുമിച്ച് സൈക്കിളിൽ പോകും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us