മുന് അഗ്നിവീറുകള്ക്ക് ബിഎസ്എഫിലും റെയില്വേയിലും 10 ശതമാനം സംവരണം

മുന് അഗ്നിവീറുകളെ സ്വാഗതം ചെയ്യാന് റെയില്വേ തയ്യാറായി കഴിഞ്ഞെന്നും തീരുമാനം മുതല്ക്കൂട്ടായിരിക്കുമെന്നും മനോജ് യാദവ പ്രതികരിച്ചു

dot image

ന്യൂഡല്ഹി: മുന് അഗ്നിവീറുകള്ക്ക് സിഐഎസ്എഫ്, ബിഎസ്എഫ്, റെയില്വേ സുരക്ഷാ സേന എന്നിവയില് പത്ത് ശതമാനത്തോളം സംവരണം നല്കും. ഭാവിയില് ആര്പിഎഫിലെ കോണ്സ്റ്റബിള് പോസ്റ്റിലേക്കുള്ള റിക്രൂട്ട്മെന്റില് മുന് അഗ്നിവീറുകള്ക്ക് 10 ശതമാനം സംവരണം ലഭിക്കുമെന്ന് ആര്പിഎഫ് ഡയറക്ടര് ജനറല് മനോജ് യാദവ അറിയിച്ചു. മുന് അഗ്നിവീറുകളെ സ്വാഗതം ചെയ്യാന് റെയില്വേ തയ്യാറായി കഴിഞ്ഞെന്നും തീരുമാനം മുതല്ക്കൂട്ടായിരിക്കുമെന്നും മനോജ് യാദവ പ്രതികരിച്ചു.

നാല് വര്ഷത്തോളം സേവനം അനുഷ്ടിച്ച അഗ്നിവീറുകള് പരിശീലനം ലഭിച്ചവരായതിനാല് അച്ചടക്കമുള്ളവരാണെന്നും ഇവര്ക്ക് ബിഎസ്എഫില് സംവരണം ഏര്പ്പെടുത്തുമെന്നും ഡയറക്ടര് ജനറല് നിതിന് അഗര്വാളാണ് അറിയിച്ചത്. അഗ്നിവീറുകള് പരിശീലനം ലഭിച്ചവരാണ്. അച്ചടക്കമുള്ളവരാണ്. അവര്ക്ക് ചെറിയതോതില് പരിശീലനം നല്കിയ ശേഷം അര്ത്തികളില് നിയമിക്കും. അഗ്നിവീറുകളെ റിക്രൂട്ട് ചെയ്യാന് തങ്ങള് കാത്തിരിക്കുകയാണെന്നും നിതിന് അഗര്വാള് പറഞ്ഞു.

റിക്രൂട്ട്മെന്റ് സമയത്ത് അവര്ക്ക് 10 ശതമാനം സംവരണം ഉണ്ടാകും. വയസ്സിലും ഇളവ് അനുവദിക്കും. ആദ്യത്തെ ബാച്ചുകള്ക്ക് അഞ്ച് വര്ഷത്തോളവും തുടര്ന്നുള്ള ബാച്ചുകള്ക്ക് മൂന്ന് വര്ഷത്തോളവുമാണ് ഇളവ് നല്കുകയെന്നും നിതിന് അഗര്വാള് വിശദീകരിച്ചു. സിഐഎസ്എഫില് 10 ശതമാനം സംവരണം ഏര്പ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒഴിഞ്ഞ വര്ഷം പ്രഖ്യാപിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us