ആകാശ് തില്ലങ്കേരി നിയമം ലംഘിച്ച് ഓടിച്ച ജീപ്പ് പൊലീസ് കസ്റ്റഡിയില്

വാഹനം ഓടിക്കാന് കഴിയാത്ത രൂപത്തിലാണ് ഉള്ളതെന്നും കെട്ടിവലിച്ചാണ് കൊണ്ടുവന്നതെന്നും പൊലീസ്

dot image

കല്പറ്റ: ഷുഹൈബ് കൊലക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി വയനാട്ടിലെ പനമരം ടൗണിലൂടെ നിയമം ലംഘിച്ച് ഓടിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ആകാശിന്റെ കൂടെ ജീപ്പില് സഞ്ചരിച്ചിരുന്ന പനമരം സ്വദേശി ഷൈജലിനോട് പനമരം പൊലീസ് വാഹനം ഹാജരാക്കണമെന്ന് ആവശ്യപ്പട്ടിരുന്നു. ഇയാളാണ് ജീപ്പ് സ്റ്റേഷനില് എത്തിച്ചത്. വാഹനം ഓടിക്കാന് കഴിയാത്ത രൂപത്തിലാണ് ഉള്ളതെന്നും കെട്ടിവലിച്ചാണ് കൊണ്ടുവന്നതെന്നും പൊലീസ് പറഞ്ഞു.

വാഹനം ആര്ടിഒക്ക് ഉടന് കൈമാറുമെന്നും പൊലീസ് അറിയിച്ചു. മലപ്പുറം മൊറയൂര് എടപ്പറമ്പ് കുടുംബിക്കല് ആക്കപ്പറമ്പില് സുലൈമാന്റെ ഉടമസ്ഥതയിലുള്ളതാണ് ആകാശ് ഓടിച്ച KL 10 BB 3724 എന്ന ചുവന്ന മഹീന്ദ്ര ഥാര് ജീപ്പ്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 6.20നാണ് പനമരം ടൗണിലൂടെ ആകാശ് മറ്റ് മൂന്നുപേരുമായി നമ്പര് പ്ലേറ്റ് ഘടിപ്പിക്കാതെ റോഡ് നിയമങ്ങള് ലംഘിച്ച് ജീപ്പ് ഓടിച്ചത്. വാഹനം താന് പനമരം സ്വദേശി ഷൈജലിന് വിറ്റതാണെന്നും ആര്സി മാറ്റാനുള്ള പേപ്പറുകളില് ഒപ്പിട്ടുനല്കിയിരുന്നുവെന്നുമാണ് സുലൈമാന് മലപ്പുറം ആര്ടിഒക്ക് മൊഴി നല്കിയത്. ഹൈക്കോടതി ഇടപെട്ടിട്ടും വാഹനം പിടിക്കാത്തതില് പ്രതിഷേധമുയര്ന്നിരുന്നു. ഇതേ തുടര്ന്നാണ് പൊലീസിന്റെ നടപടി.

ആകാശ് തില്ലങ്കേരിക്ക് കണ്ണൂരില് ലൈസന്സ് ഇല്ലെന്ന് മോട്ടോര് വാഹന വകുപ്പ് നേരത്തെ റിപ്പോര്ട്ട് നല്കിയിരുന്നു. കണ്ണൂര് എന്ഫോഴ്സ്മെന്റ് ആര്ടിഒ വയനാട് എന്ഫോഴ്സ്മെന്റ് ആര്ടിഒക്ക് ഇത് സംബന്ധിച്ച് റിപ്പോര്ട്ട് നല്കിയത്. നമ്പര് പ്ലേറ്റില്ലാത്ത ജീപ്പില് ആകാശ് തില്ലങ്കേരി നടത്തിയ നിയമവിരുദ്ധ യാത്രക്ക് പിന്നാലെ വാഹനത്തിന്റെ ഉടമ ഉടമ സുലൈമാനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഒമ്പത് കുറ്റങ്ങളാണ് ഇയാള്ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില് സുലൈമാനെതിരെ 45,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ലൈസന്സ് ഇല്ലാതെ ഓടിക്കാന് വാഹനം വിട്ടു നല്കിയതിലും ഉടമക്കെതിരെ കേസുണ്ട്.

ആകാശ് തില്ലങ്കേരിക്ക് കണ്ണൂരില് ലൈസന്സ് ഇല്ലെന്ന് മോട്ടോര് വാഹന വകുപ്പ് റിപ്പോര്ട്ട് നല്കിയിരുന്നു. കണ്ണൂര് എന്ഫോഴ്സ്മെന്റ് ആര്ടിഒ വയനാട് എന്ഫോഴ്സ്മെന്റ് ആര്ടിഒക്ക് ഇത് സംബന്ധിച്ച് റിപ്പോര്ട്ട് നല്കിയത്. നമ്പര് പ്ലേറ്റില്ലാത്ത ജീപ്പില് ആകാശ് തില്ലങ്കേരി നടത്തിയ നിയമവിരുദ്ധ യാത്രക്ക് പിന്നാലെ വാഹനത്തിന്റെ ഉടമ ഉടമ സുലൈമാനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഒമ്പത് കുറ്റങ്ങളാണ് ഇയാള്ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില് സുലൈമാനെതിരെ 45,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ലൈസന്സ് ഇല്ലാതെ ഓടിക്കാന് വാഹനം വിട്ടു നല്കിയതിലും ഉടമക്കെതിരെ കേസുണ്ട്.

വാഹനത്തിന്റെ ആര്സി സസ്പെന്ഡ് ചെയ്യാനും ശുപാര്ശ ചെയ്തിട്ടുണ്ട്. വാഹനത്തിന്റെ രൂപമാറ്റം വരുത്തിയത് ഉള്പ്പെടെയുള്ള കുറ്റങ്ങളാണ് നിലവില് ചുമത്തിയിട്ടുള്ളത്. ഏഴാം തീയതി വയനാട്ടിലൂടെ നടത്തിയ യാത്രയുടെ ദൃശ്യങ്ങള് പൊലീസില് നിന്ന് ലഭിച്ചതിന് പിന്നാലെയാണ് മോട്ടോര് വാഹന വകുപ്പിന്റെ നടപടിയുണ്ടായത്. സംഭവത്തില് ആകാശിനെതിരെ പൊലീസ് നടപടിയെടുത്തിരുന്നില്ല. തുടര്ന്ന് വിഷയത്തില് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

മലപ്പുറത്ത് എച്ച്1 എൻ1 പടരുന്നു; ഒരാഴ്ചയിൽ 12 പേർക്ക് രോഗബാധ

തുടര്ന്ന് നടപടി സ്വീകരിക്കാന് ആര്ടിഒ ജോയിന്റ് കമ്മീഷണര്ക്ക് ഹൈക്കോടതി നിര്ദ്ദേശം നല്കി. വാഹനം ഓടിക്കുന്നത് ക്രിമിനല് കേസില് ഉള്പ്പെട്ട ആളാണ് എന്ന് മനസിലാക്കുന്നുവെന്നും ഇത്തരം വാഹനങ്ങള് പൊതുനിരത്തില് ഉണ്ടാകാനേ പാടില്ലെന്നും ഹൈക്കോടതി ചൂണ്ടി കാണിച്ചു. രൂപമാറ്റം വരുത്തിയ ജീപ്പില് സീറ്റ് ബെല്റ്റ് ധരിക്കാതെയായിരുന്നു ആകാശ് തില്ലങ്കേരിയുടെയും സുഹൃത്തുക്കളുടെയും യാത്ര. വയനാട്ടിലെ പനമരം നഗരത്തിലൂടെ യാത്ര ചെയ്യുന്ന വിഡീയോയാണ് സമൂഹ മാധ്യമത്തില് പോസ്റ്റ് ചെയ്തത്.

dot image
To advertise here,contact us
dot image