മനുഷ്യ-മൃഗ സംഘര്ഷം തടയുന്നതില് സര്ക്കാര് പരാജയം; വിമര്ശനവുമായി സിഎജി റിപ്പോര്ട്ട്

'വനമേഖലയിലെ കൈയേറ്റങ്ങള് ഒഴിപ്പിക്കുന്നതില് വനം വകുപ്പ് പരാജയം'

dot image

തിരുവനന്തപുരം: മനുഷ്യ-മൃഗ സംഘര്ഷം തടയുന്നതില് സര്ക്കാര് പരാജയപ്പെട്ടുവെന്ന് കണ്ട്രോളര് ആന്ഡ് ഓഡിറ്റര് ജനറല് (സിഎജി) കണ്ടെത്തല്. വനം, വനേതര ഭൂമി വേര്തിരിക്കുന്നതില് സര്ക്കാര് പരാജയപ്പെട്ടുവെന്നും സിഎജിയുടെ റിപ്പോര്ട്ടുണ്ട്. ആനത്താരകള് സംരക്ഷിക്കുന്നതില് സര്ക്കാര് പരാജയപ്പെട്ടുവെന്നും മൃഗങ്ങള്ക്ക് വെള്ളവും ആഹാരവും ഉള്ക്കാട്ടില് ഉറപ്പുവരുത്തുന്നതിലും വനം വകുപ്പ് പരാജയപ്പെട്ടുവെന്നും റിപ്പോര്ട്ടില് വിമര്ശനമുണ്ട്. ഇത് കാരണം വന്യജീവികള് നാട്ടിലിറങ്ങി. വന്യജീവി സെന്സസ് കൃത്യമായി നടപ്പാക്കിയില്ല. വനഭൂമി വനേതര പ്രവര്ത്തനങ്ങള്ക്ക് കൊടുത്തു. കെഎസ്ഇബി മറ്റു പൊതുമേഖല സ്ഥാപനങ്ങള് എന്നിവയ്ക്കാണ് വനഭൂമി നല്കിയതെന്നും റിപ്പോര്ട്ടില് പരാമര്ശിക്കുന്നു.

വനമേഖലയിലെ കൈയേറ്റങ്ങള് ഒഴിപ്പിക്കുന്നതില് വനം വകുപ്പ് പരാജയം. കയ്യേറ്റം തടയാതിരുന്നത് വന്യ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ ഇല്ലാതാക്കി. മാത്രമല്ല മനുഷ്യരും വന്യ മൃഗങ്ങളും തമ്മിലുള്ള സംഘര്ഷത്തിനും കാരണമായി. ഇതുമൂലം വയനാട്ടിലെ വന വിസ്തൃതി കുറഞ്ഞു. വയനാട്ടില് 1950ല് 1811.35 സ്ക്വയര് കിലോമീറ്റര് വനം ഉണ്ടായിരുന്നു. ഇത് 2021ല് 863.86 സ്ക്വയര് കിലോമീറ്റര് ആയി കുറഞ്ഞു. ആകെ 9 47.49 സ്ക്വയര് കിലോമീറ്റര് വന വിസ്തൃതിയാണ് കുറഞ്ഞത്. തോട്ടങ്ങള്ക്കും കൃഷികള്ക്കുമായി വനഭൂമി ഏറ്റെടുത്തതോടെയാണ് വിസ്തൃതി കുറഞ്ഞത്.

നിര്മ്മാണ പ്രവര്ത്തനങ്ങളും മനുഷ്യന്റെ കടന്നുകയറ്റവുമാണ് വനത്തിലെ ആവാസ വ്യവസ്ഥയെ നശിപ്പിച്ചത്. സംസ്ഥാനത്തെ വന്യജീവി ആക്രമണത്തില് 2017 മുതല് 2021 വരെ 29798 കേസുകള് റിപ്പോര്ട്ട് ചെയ്തു. വന്യജീവി ആക്രമണത്തില് 445 പേരുടെ ജീവന് നഷ്ടമായി. വയനാട്ടില് മാത്രം ഇത് 6161 കേസുകളാണ്. മുഴുവന് കേസുകളില് 12.48 ശതമാനം കേസുകളും വയനാട്ടില് നിന്നാണ്. ആനത്താരകളുടെ നിര്മ്മാണം മന്ദഗതിയിലാണ്. ഒമ്പത് ആനത്താരകളില് പൂര്ത്തിയായത് ഒന്ന് മാത്രമാണ്. തിരുനെല്ലി-കുദ്രകോട്ട് ആനത്താര പ്രവൃത്തി മാത്രമാണ് പൂര്ത്തിയായത്. മൂന്നിടങ്ങളില് ഭൂമി ഏറ്റെടുക്കല് നടപടി പുരോഗമിക്കുന്നു. മറ്റിടങ്ങളില് പ്രാഥമിക നടപടികള് പോലും ആയിട്ടില്ല. ഇതിന് പഠനം മാത്രം നടക്കുകയാണെന്നും സിഎജിയുടെ റിപ്പോര്ട്ടില് പറയുന്നു.

'എന്താണ് ഇവിടെ നടക്കുന്നത്?'; ഇഡിക്കും ദില്ലി ഹൈക്കോടതിക്കും സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

സംസ്ഥാനത്തെ 63 പൊതുമേഖല സ്ഥാപനങ്ങള് നഷ്ടത്തിലെന്നും സിഎജി പറയുന്നു. 55 പൊതുമേഖല സ്ഥാപനങ്ങള് ലാഭം നേടിയെന്നും റിപ്പോര്ട്ടില് പരാമര്ശിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us