കൊച്ചി: ഐബിഎമ്മുമായി സഹകരിച്ചു നടത്തുന്ന നിര്മ്മിത ബുദ്ധി രാജ്യാന്തര കോണ്ക്ലേവ് ജെന്എഐയിലൂടെ ലോകത്തെ കേരളത്തിലേക്ക് കൊണ്ടുവരാന് കഴിഞ്ഞെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഈ കോണ്ക്ലേവ് കേരളത്തിന് ആത്മവിശ്വാസം പകരുന്നതാണ്. ഇത്തരത്തില് വിപുലമായ കോണ്ക്ലേവ് വേറെ എവിടെയും നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കേരളം എല്ലാത്തിനും സജ്ജമാണ് എന്ന് ലോകത്തെ അറിയിക്കാന് കോണ്ക്ലേവിലൂടെ കഴിഞ്ഞു. ഡെലിഗേറ്റായി എത്തിയവരുടെ ആവറേജ് പ്രായം 26 എന്നതാണ് ശ്രദ്ധേയം. ഇത് ഭാവി കേരളത്തിന്റെ പ്രതീക്ഷയാണെന്നും പി രാജീവ് പറഞ്ഞു.
ടെക്നോളജിയെ ഇല്ലാതാക്കാന് കഴിയില്ല. ഇത് വലിയ നിക്ഷേപങ്ങള് കൊണ്ടുവരും. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് കുറേ പ്രേശ്നങ്ങള് വരുന്നുണ്ട്. പക്ഷേ ലോകം മുന്നോട്ട് കുതിക്കുമ്പോള് കേരളവും മുന്നോട്ട് പോകണമെന്നും പി രാജീവ് പറഞ്ഞു.