തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിനം പനി ബാധിതരുടെ എണ്ണം കൂടുന്നു. സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് എട്ടു പേര് മരിച്ചു. ഇതില് ഒരാള് മഞ്ഞപ്പിത്തവും നാലു പേര് എലിപ്പനി ബാധിച്ചുമാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്ന് ആകെ പനിബാധിച്ച് ചികിത്സ തേടിയത് 12,204 പേരാണ്. ഇതില് 173 പേര്ക്ക് ഡെങ്കിപ്പനിയും, 22 പേര്ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
പനി പടരുന്ന സാഹചര്യത്തില് ജനങ്ങള് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. സര്ക്കാര് ആശുപത്രികളില് പനി ബാധിതരാല് നിറഞ്ഞിരിക്കുകയാണ്. സര്ക്കാര് ആശുപത്രികളിലെ ജനറല്, സ്പെഷ്യല് വാര്ഡുകളില് പനി ബാധിതരുടെ എണ്ണം നാള്ക്കുനാള് കൂടുകയാണ്.
*എലിപ്പനി രോഗ ലക്ഷണങ്ങള്
പനി, നടുവേദന, കാലിലെ പേശികളില് വേദന, കണ്ണിന് മഞ്ഞ നിറം
*എച്ച്1 എന്1 രോഗ ലക്ഷണങ്ങള്
ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയില്, ഛര്ദ്ദി, വയറിളക്കം
*ഡെങ്കിപ്പനി രോഗ ലക്ഷണങ്ങള്
കടുത്ത പനി, തലവേദന, നടുവേദന, കണ്ണിനുള്ളില് വേദന.
വയോധികയായ രോഗിയെ വഴിയില് ഇറക്കിവിട്ടു; ഓട്ടോ ഡ്രൈവറുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു