ചർച്ച് ബില്ലിനെ പേടിക്കുന്നവരല്ല, ഒരുപാട് തവണ തീയിൽ കൂടി കടന്നു പോയവർ: ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ

'ഓർത്തഡോക്സ് സഭയ്ക്ക് രാഷ്ട്രീയ സഹായമല്ല ആവശ്യം, സഭയ്ക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്'

dot image

കോട്ടയം: സംസ്ഥാന സർക്കാർ കൊണ്ടുവരാൻ പോകുന്ന ചർച്ച് ബില്ലിനെതിരെ ഓർത്തഡോക്സ് സഭ രംഗത്ത്. സഭയെ സംബന്ധിച്ച് ബില്ല് കാര്യമുള്ളതല്ലെന്നും ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക ബാവ പ്രതികരിച്ചു. ബില്ലിനെ പേടിക്കുന്നവരല്ല ഓർത്തഡോക്സ് സഭ. ഒരുപാട് തവണ തീയിൽ കൂടി കടന്നു പോയവരാണ് സഭ. ഏതു മന്ത്രിസഭ ഏത് സർക്കാർ ബിൽ കൊണ്ടുവന്നാലും സഭയ്ക്ക് യാതൊരുതരത്തിലുള്ള ഭയവുമില്ലെന്നും ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പ്രതികരിച്ചു.

എല്ലാത്തിനെയും നേരിടാനുള്ള കരുത്ത് സഭയ്ക്കുണ്ടെന്നും ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ വ്യക്തമാക്കി. ഓർത്തഡോക്സ് സഭയ്ക്ക് രാഷ്ട്രീയ സഹായമല്ല ആവശ്യം, സഭയ്ക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്. സഭയുടെ ഭരണഘടനയും അത് അംഗീകരിച്ച് ഉറപ്പിച്ച സുപ്രീം കോടതി വിധിയും അംഗീകരിക്കാനും നടപ്പാക്കാനും തയ്യാറുള്ള ആരോടും സംസാരിക്കാൻ തയ്യാറാണ്. അത് അംഗീകരിക്കാത്ത ആരോടും സംസാരിക്കാൻ സഭയ്ക്ക് താല്പര്യമില്ലെന്നും ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ വ്യക്തമാക്കി.

രാജ്യത്തിന്റെ നിയമമനുസരിക്കാൻ തയ്യാറല്ലാത്തവരുമായി യാതൊരു തരത്തിലുള്ള സഖ്യവും ഉണ്ടാക്കുവാൻ ഓർത്തഡോക്സ് സഭയ്ക്ക് കഴിയില്ല. സുപ്രീം കോടതി വിധി അനുസരിക്കാൻ തയ്യാറില്ലാത്തവർ എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും ബിജെപി ആയാലും യാക്കോബായക്കാർ ആയാലും അവരോട് സംസാരിക്കാൻ തയ്യാറല്ല എന്നത് മുൻ സഭാ അധ്യക്ഷൻ പൗലോസ് ദ്വിതീയൻ ബാവ നൽകിയ സന്ദേശമാണെന്നും ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us