വീടിനു മുന്നിൽ അപരിചിതർ കറങ്ങി നടക്കുന്നു; ഫർസിൻ മജീദിന് സുരക്ഷ നൽകണമെന്ന് യൂത്ത് കോൺഗ്രസ്

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി രാഹുലാണ് ജില്ലാ പൊലീസ് മേധാവിയോട് സുരക്ഷ ആവശ്യപ്പെട്ട് നിവേദനം നൽകിയത്

dot image

കണ്ണൂർ: ഷുഹൈബ് കൊലക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി ഗതാഗത നിയമം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് ഫർസിൻ മജീദിന് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്. പരാതി നൽകിയത് മുതൽ ഫർസിൻ മജീദിന് സുരക്ഷാ ഭീഷണിയുണ്ടെന്നും യൂത്ത് കോൺഗ്രസ് പറയുന്നു. വീടിൻ്റെ പരിസരത്തും ജോലി സ്ഥലത്തും ദുരൂഹമായി പല വ്യക്തികളെയും കാണുന്നുണ്ട്. പൊലീസ് നിരീക്ഷണം മാത്രം പോരെന്നും സുരക്ഷ നൽകണമെന്നുമാണ് ആവശ്യം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി രാഹുലാണ് ജില്ലാ പൊലീസ് മേധാവിയോട് സുരക്ഷ ആവശ്യപ്പെട്ട് നിവേദനം നൽകിയത്.

ആകാശ് തില്ലങ്കേരി വയനാട് പനമരത്ത് നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ സവാരി നടത്തിയതിനെതിരെ വയനാട് ആർടിഒക്കാണ് ഫർസിൻ മജീദ് പരാതി നൽകിയത്. ലൈസൻസില്ലാതെയാണ് ആകാശിന്റെ ഡ്രൈവിങ് എന്ന് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് സംഘവും കണ്ടെത്തിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ പരാതിക്കാരനെ ചിലർ ലക്ഷ്യംവെക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.

ആകാശ് തില്ലങ്കേരിക്ക് കണ്ണൂരില് ലൈസന്സ് ഇല്ലെന്ന് മോട്ടോര് വാഹന വകുപ്പ് നേരത്തെ റിപ്പോര്ട്ട് നല്കിയിരുന്നു. കണ്ണൂര് എന്ഫോഴ്സ്മെന്റ് ആര്ടിഒ വയനാട് എന്ഫോഴ്സ്മെന്റ് ആര്ടിഒക്ക് ഇത് സംബന്ധിച്ച് റിപ്പോര്ട്ട് നല്കിയത്. നമ്പര് പ്ലേറ്റില്ലാത്ത ജീപ്പില് ആകാശ് തില്ലങ്കേരി നടത്തിയ നിയമവിരുദ്ധ യാത്രക്ക് പിന്നാലെ വാഹനത്തിന്റെ ഉടമ ഉടമ സുലൈമാനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഒമ്പത് കുറ്റങ്ങളാണ് ഇയാള്ക്കെതിരെ ചുമത്തിയത്. കേസില് സുലൈമാനെതിരെ 45,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ലൈസന്സ് ഇല്ലാതെ ഓടിക്കാന് വാഹനം വിട്ടു നല്കിയതിലും ഉടമക്കെതിരെ കേസുണ്ട്.

dot image
To advertise here,contact us
dot image