കളക്ടർ വി ആർ കൃഷ്ണതേജയുടെ ഡെപ്യൂട്ടേഷന് കേന്ദ്രാനുമതി; ഇനി പവൻ കല്യാണിന്റെ പ്രത്യേക സംഘത്തിൽ

പവൻ കല്യാണിന്റെ സ്റ്റാഫിലേക്ക് പോകുന്നതിന് ഡെപ്യൂട്ടേഷന് കൃഷ്ണതേജ അനുമതി തേടിയിരുന്നു

dot image

തൃശ്ശൂർ: ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജയുടെ ഡെപ്യൂട്ടേഷന് കേന്ദ്രസർക്കാരിന്റെ അനുമതി. സ്വദേശമായ ആന്ധ്രപ്രദേശിലേക്ക് മൂന്ന് വർഷത്തേക്കാണ് നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ പ്രത്യേക സംഘത്തിലേക്കാണ് പുതിയ നിയമനം. പവൻ കല്യാണിന്റെ സ്റ്റാഫിലേക്ക് പോകുന്നതിന് ഡെപ്യൂട്ടേഷന് കൃഷ്ണതേജ അനുമതി തേടിയിരുന്നു. സംസ്ഥാന സർക്കാർ എതിർപ്പില്ലെന്ന് അറിയിച്ചതോടെയാണ് കേന്ദ്രസർക്കാർ അനുമതി നൽകിയത്. തൃശ്ശൂർ കളക്ടറായി 20 മാസം പൂർത്തിയാകുമ്പോഴാണ് കൃഷ്ണതേജ ഡെപ്യൂട്ടേഷനില് പോകുന്നത്. ആന്ധ്രപ്രദേശ് സ്വദേശിയാണ് 2015 ബാച്ചുകാരനായ വി ആര് കൃഷ്ണതേജ. ആലപ്പുഴയില് നേരത്തെ കലക്ടറായിരുന്നു

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us